കണ്ടാൽ അറയ്ക്കുന്ന മെസ്സേജുകൾ ഭാര്യയ്ക്ക് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അയച്ച ഞരമ്പന്മാരെ അതേ അക്കൗണ്ടിൽ നൽകിയ ഫോൺ നമ്പറിലൂടെ കണ്ടുപിടിച്ചു; യുവാവിനോട് ഫോണിലൂടെ ഇത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറോടുള്ള വിരോധത്തിൽ വീട്ടമ്മയെ വീട്ടിൽ കയറി വെട്ടി യുവാക്കളുടെ ക്രൂരത...

അശ്ലീല സന്ദേശങ്ങൾ ഭാര്യയ്ക്ക് അയച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ ഓട്ടോ ഡ്രൈവറുടെ ഭാര്യയെ അര്‍ധരാത്രി വീടുകയറി അക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ.
ഈ മാസം 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ ശ്രീകാര്യം മേലാംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസില്‍ അനന്തു (26) എന്നിവരെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ ഫേസ് ബുക്കില്‍ വ്യാജ പ്രൊഫല്‍ ഉണ്ടാക്കി നന്നാട്ടുകാവ് മുറമേല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർ സുനിലിന്റെ ഭാര്യയ്ക്ക് മോശം സന്ദേശങ്ങൾ അയക്കുകയായിരുന്നു.
തുടര്‍ന്ന് ഫേസ് ബുക്കില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ സിബിയെയും അനന്തുവിനെയും സുനില്‍ തിരിച്ചറിയുകയായിരുന്നു. സുനില്‍ ഫോണിലുടെ സിബിയെ ബന്ധപ്പെട്ട് ഇത് ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് ആക്രമണം അരങ്ങേറിയത്. അക്രമത്തിന് ശേഷം പ്രതികള്‍ വട്ടപ്പാറയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
സംഭവ സമയത്ത് ഇവരുടെ പക്കൽ നിന്ന് ലഹരി പദാര്‍ത്ഥങ്ങളും മാരകായുധങ്ങളും കണ്ടെത്തി. പ്രതികളോടൊപ്പം മറ്റ് മൂന്ന് പേരെയും വട്ടപ്പാറയിലെ വീട്ടില്‍ നിന്നും പിടികൂടി.
പോത്തന്‍കോട് എസ് എച്ച് ഒ ശ്യാമിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, മറ്റ് ഉദ്യോഗസ്ഥരായ രാകേഷ്, ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ അരുവിക്കര പോലീസിന് കൈമാറി.
https://www.facebook.com/Malayalivartha
























