നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്

കേരളം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇക്കുറി കോണ്‍ഗ്രസിനും ബിജെപിക്കും 'പോ മോനെ ദിനേശാ' എന്ന സന്ദേശം നല്‍കുമെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. ഇന്ന് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ. ഭാസ്‌കരന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളം നിരവധി പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും നേരിട്ടെന്നും അപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കിയിട്ടും കേരളം എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു മുന്നിലെത്തിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും അതിലൂടെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത അവസ്ഥയാണെന്നും അവര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha


























