വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റു ; 3 അണലിയുടെയും 4 മൂർഖൻപാമ്പിൻ്റെയും 5പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടി; പാമ്പ് കടിച്ചിട്ടും അതിനെ അതിജീവിച്ച പെൺകുട്ടിയുടെ വിശേഷങ്ങൾ പങ്കു വച്ച് വാവസുരേഷ്

12 പ്രാവശ്യം പാമ്പ് കടിച്ചിട്ടും അതിനെ അതിജീവിച്ച പെൺകുട്ടിക്കൊപ്പം വാവസുരേഷ്. വാവയുടെ വിശേഷങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ പെൺകുട്ടിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
നമസ്കാരം ഇന്ന് 13. 9. 2021 അങ്ങനെ എൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു.
കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു. ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു. സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി.
എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റ് 3 അണലിയുടെയും 4 മൂർഖൻപാമ്പിൻ്റെയും 5പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടിയിട്ടുണ്ട് .
ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു. എൻ്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ശുഭദിനം നേരുന്നു,
വാവ സുരേഷ്
https://www.facebook.com/Malayalivartha

























