ഇനി സാധാരണ വീട്ടിൽ നിന്നു വരുന്ന വിദ്യാർത്ഥികളും സന്തോഷത്തോടെ ഹൈടെക്ക് സ്കൂളിലിരുന്നു പഠിക്കും; ഓരോ നാട്ടിലെയും അടിസ്ഥാന വിഭാഗത്തിന് മാറ്റം പ്രാപ്യമാകുമ്പോഴാണ് ആ നാട്ടിലെ യഥാർത്ഥ വികസനം സാധ്യമാകുന്നത്;ഉന്നതനിലവാരത്തിലെത്തിയ മണ്ഡലത്തിലെ ഒരു സ്കൂൾ കൂടി ഇന്ന് നാടിന് സമർപ്പിക്കപ്പെടുകയാണെന്ന് ഐ ബി സതീഷ് എം എൽ എ

ഉന്നതനിലവാരത്തിലെത്തിയ മണ്ഡലത്തിലെ ഒരു സ്കൂൾ കൂടി ഇന്ന് നാടിന് സമർപ്പിക്കപ്പെടുകയാണെന്ന് ഐ ബി സതീഷ് എം എൽ എ. വിളവൂർക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച മലയം ഹയർ സെക്കന്ററി സ്കൂളാണ് ഇന്ന് വൈകുന്നേരം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സഫലം...സാർത്ഥകം...അഭിമാനം...വളരെയധികം സന്തോഷം നൽകുന്നൊരു പുലരിയാണിത്... ഉന്നതനിലവാരത്തിലെത്തിയ മണ്ഡലത്തിലെ ഒരു സ്കൂൾ കൂടി ഇന്ന് നാടിന് സമർപ്പിക്കപ്പെടുകയാണ്.
വിളവൂർക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച മലയം ഹയർ സെക്കന്ററി സ്കൂളാണ് ഇന്ന് വൈകുന്നേരം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നത്.
2.10 രൂപ മുടക്കി പണികഴിപ്പിച്ച പുതിയ സ്കൂൾ കെട്ടിടവും, ഒരു കോടി രൂപയുടെ പുതിയ ലാബും ലൈബ്രറിയും ഇനി വിദ്യാർത്ഥികൾക്ക് സ്വന്തം. കൂടാതെ ഇനി വരാൻ പോകുന്ന ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇന്നവിടെ നടക്കും...
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് എൽ.ഡി.എഫ് നയം. അതിനൊപ്പം ചേർന്ന് നിന്നുതന്നെ കാട്ടാക്കട മണ്ഡലവും മുന്നോട്ട് പായുകയാണ്. ഈ ആറ് വർഷക്കാലയളവിനുള്ളിൽ മണ്ഡലത്തിലെ ധാരാളം സ്കൂളുകളുടെയും മുഖം മാറിയിട്ടുണ്ട്...
ചോർന്നൊലിക്കുന്ന സ്കൂൾ കെട്ടിടവും, ഒടിഞ്ഞ ബെഞ്ചും, പാഠ പുസ്തകങ്ങൾക്കായി ഡിസംബർ മാസംവരെ കാത്തിരിക്കേണ്ടി വരുന്ന, "ഓണം നേരത്തേ വന്നതു കൊണ്ട് " പരീക്ഷ യഥാസമയം നടക്കാത്ത ആ ദിനങ്ങളൊക്കെ നമ്മളെന്നേ മറന്നുകഴിഞ്ഞു.
ഇനി സാധാരണ വീട്ടിൽ നിന്നു വരുന്ന വിദ്യാർത്ഥികളും സന്തോഷത്തോടെ ഹൈടെക്ക് സ്കൂളിലിരുന്നു പഠിക്കും. ഓരോ നാട്ടിലെയും അടിസ്ഥാന വിഭാഗത്തിന് മാറ്റം പ്രാപ്യമാകുമ്പോഴാണ് ആ നാട്ടിലെ യഥാർത്ഥ വികസനം സാധ്യമാകുന്നത് എന്ന രാഷ്ട്രപിതാവിന്റെ വാക്കുകളാണ് മനസിലേക്കോടിയെത്തുന്നത്...
ഇച്ഛാശക്തിയുള്ളൊരു ഭരണത്തിൽ കീഴിൽ വികസന പാതയിലൂടെ നാട് മുന്നോട്ട് പായുകയാണ്. ആ യാത്രയിൽ പങ്കാളിയാകുവാൻ... ചില ചെറിയ ഇടപടലുകൾ നടത്തുവാൻ... ഇതിനെല്ലാം സാക്ഷിയാകുവാൻ കഴിയുന്നതിൽ... തികഞ്ഞ അഭിമാനം...
ഈ നാട് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നാടിനായ് നിറവേറ്റുന്നതാണ് ഈ ചെറിയ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം... പൊതുജീവിതത്തിൽ വളരെയധികം സംതൃപ്തി നൽകുന്ന മറ്റൊരു പുലരിയായി കൂടി ഇത് മാറുകയാണ്...മനസിലലയടിക്കുന്ന സന്തോഷം പ്രകടിപ്പിക്കുവാൻ അധികം വാക്കുകൾ കിട്ടുന്നില്ല...
നിറുത്തട്ടെ...
സഫലമീ ദിനങ്ങൾ...
സാർഥമകമീ നിമിഷങ്ങൾ...
ശുഭദിനം.
സസ്നേഹം
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha

























