Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ

22 SEPTEMBER 2021 09:16 AM IST
മലയാളി വാര്‍ത്ത

തങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കുവെന്ന് അഭ്യർത്ഥിച്ച് ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ലിബിനാണ് ആഗ്രഹം പങ്കുവച്ച് രംഗത്തെത്തിയത്. താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നും പോസ്റ്റില്‍ പറയുന്നു.

സമീപ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേരളത്തില്‍ നിന്നുള്ള പ്രമുഖ വാന്‍ ലൈഫ് യുട്യൂബ് ചാനലാണ് ഇ-ഇബുള്‍ജെറ്റ്. എബിന്‍-ലിബിന്‍ എന്നീ സഹോദരങ്ങള്‍ ആരംഭിച്ച ഈ ചാനല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ വിജയകരമായി മാറുകയും ചെയ്തു.

വലിയൊരു ആരാധാക സമൂഹവും ഇവരുടെ ചാനലിനുണ്ട്. എന്നാല്‍ ഇവരുടെ വാഹനമായ നെപ്പോളിയന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് സമീപ കാലത്ത് ഏറെ വിവാദമുണ്ടാക്കിയവരാണ് ഈ വ്‌ളോഗർമാർ.

വീടിന്റെ ആധാരം പണയം വച്ച് വാന്‍ വാങ്ങി വീട് പോലെ സെറ്റപ്പ് ചെയ്താണ് ഇവർ വാൻ ലൈഫ് വീഡിയോകൾ ചെയ്യാൻ തുടങ്ങിയതെന്ന് പറഞ്ഞിരുന്നു. എബിനും ലിബിനും അവരുടെ വാന്‍ ഉപയോഗിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലൂടെ നടത്തിയ യാത്രകള്‍ യു ട്യൂബ് വ്ളോഗിലൂടെ പബ്ലിഷ് ചെയ്തുകൊണ്ടിരുന്നു.

മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും മില്ലനിയല്‍സിനിടയില്‍ വാന്‍ ലൈഫ് കള്‍ച്ചര്‍ ട്രെന്‍ഡിംഗ് ആക്കിയത് ഇവരാണ്. പക്ഷെ വീണ്ടും ട്രെന്‍ഡിംഗ് ആയത് യൂ ട്യൂബിലെ വരുമാനത്തിലൂടെ കാരവന്‍ വാങ്ങിയതോടെ ആയിരുന്നു. ഈ കാരവന്‍ പുറത്തിറക്കുന്നതും റോഡിലിറക്കുന്നതും വലിയ സെലിബ്രേഷനായി ഇവര്‍ വീഡിയോ ചെയ്തിരുന്നു. ഫോഴ്‌സ് ട്രാവലര്‍ വലിയ രീതിയില്‍ രൂപവ്യത്യാസം വരുത്തിയതോടെയാണ് പണി പാളിയത്.

അനധികൃതമായാണ് ഇവര്‍ വാഹനത്തിന് രൂപമാറ്റം വരുത്തിയതെന്നും പിഴയടക്കണമെന്നും എംവിഡി അറിയിച്ചു. എന്നാല്‍ പിഴ അടക്കാത്തതോടെ പ്രശ്‌നമായി. വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെട്ടിരുന്നു.


പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരുടെ ആരാധകര്‍ പ്രതിഷേധവുമായി ഓണ്‍ലൈനില്‍ എത്തുകയും കാര്യങ്ങൾ കൈവിട്ടുപോവുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി ഓഫീസിലേക്ക് ചിലര്‍ എത്തിയിരുന്നു. മാത്രമല്ല, കുട്ടികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ വിട്ടില്ലെങ്കില്‍ കേരളം കത്തിക്കുമെന്ന് പറയുന്ന വീഡിയോകളുമായി വന്നിരുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനെയും ഇവരുടെ ആര്‍മി എന്ന് വിളിക്കപ്പെടുന്ന ഫാന്‍സിനെയും കുറിച്ചുള്ള് വലിയ ചര്‍ച്ചകള്‍ക്ക് സംഭവം വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവിതം സിനിമയാക്കാൻ അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (25 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (34 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends