ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...
ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്... മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
കാസര്‍ഗോട്ടെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന് സുരേന്ദ്രന്റെ മൊഴിയും, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ മൊബൈല്‍ ഫോണ്‍ കൈയില്‍ ഇല്ലെന്ന മൊഴിയും തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രന് ഇപ്പോഴും ആ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. മൊഴി തെറ്റാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയ്യാറാക്കിയ കാസര്‍കോട്ടെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha