ധനവകുപ്പ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണന്നു പിഎസ്‌സി ചെയര്‍മാന്‍

ധനകാര്യവകുപ്പിനെതിരേ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. പിഎസ്‌സിയില്‍ പരിശോധന നടത്താന്‍ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി ഉത്തരവ് നല്‍കിയിട്ടില്ല. ധനവകുപ്പിന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
പത്തു കോടി രൂപ പിഎസ്‌സിക്ക് അധികമായി നല്‍കിയെന്ന ധനവകുപ്പിന്റെ അവകാശവാദം തെറ്റാണ്. രണ്ടു കോടി രൂപ മാത്രമാണു നല്‍കിയത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നടത്താന്‍ ചുമതല നല്‍കിയിരിക്കുന്നതു സിഎജിക്കാണ്. പിഎസ്‌സിയില്‍ സാമ്പത്തിക ക്രമക്കേടില്ലെന്നു സിഎജി വ്യക്തമാക്കിയിട്ടുള്ളതാണന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, പിഎസ്‌സി ഉപസമിതി അംഗങ്ങളുമായും ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. പിഎസ്‌സിക്കു മേല്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























