തനിക്കെതിരെ പ്രമേയം അവതരിപ്പിക്കെരുതെന്ന കെ.പി ദണ്ഡപാണിയുടെ ആവശ്യം ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ തള്ളി

തനിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന അഡ്വക്കേറ്റ് ജനറല്‍ (എ.ജി) കെ.പി ദണ്ഡപാണിയുടെ ആവശ്യം ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ തള്ളി. ഒരു കൂട്ടം അഭിഭാഷകര്‍ അസോസിയേഷനില്‍ അവതരിപ്പിക്കുന്ന പ്രമേയമാണ് അസോസിയേഷന്‍ തള്ളാന്‍ വിസമ്മതിച്ചത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ക്രിമിനല്‍ മിസലേനിയസ് ഹരജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എ.ജി. ശ്രമിക്കുന്നുണ്ട് എന്നാരോപിച്ചാണ് പ്രമേയം.
എ.ജിക്കും സര്‍ക്കാറിനുമെതിരെ കഴിഞ്ഞദിവസങ്ങളില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് രൂക്ഷമായ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അലക്‌സാണ്ടര്‍ തോമസിനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉണ്ടായത്. അലക്‌സാണ്ടര്‍ തോമസിന്റെ വിമര്‍ശത്തെ തുടര്‍ന്ന് ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























