സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ അഞ്ച് ദിവസത്തിനകം.... സ്‌കൂള്‍ സിലബസ് പരിഷ്‌ക്കരിക്കും... സ്‌കൂള്‍ തുറക്കും മുമ്പ് ശുചീകരണ യജ്ഞം നടത്തും, കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല , ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, വിക്ടേഴ്‌സിനൊപ്പം പുതിയ ചാനല്‍ ആരംഭിക്കും

സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ അഞ്ച് ദിവസത്തിനകം.... സ്‌കൂള്‍ സിലബസ് പരിഷ്‌ക്കരിക്കും...
സ്‌കൂള്‍ തുറക്കും മുമ്പ് ശുചീകരണ യജ്ഞം നടത്തും, കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല , ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, വിക്ടേഴ്‌സിനൊപ്പം പുതിയ ചാനല്‍ ആരംഭിക്കും.
സ്‌കൂള്‍ സിലബസ് പരിഷ്‌കരിക്കുന്നതിനായി പുതിയ കരിക്കുലം കമ്മിറ്റി രൂപീകരിക്കുമെന്നും, തൊഴിലധിഷ്ഠിതമായ സിലബസില്‍ സാമൂഹ്യ വിഷയങ്ങള്‍ക്കും കായികയിനങ്ങള്‍ക്കും പ്രധാന്യം നല്‍കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി .
സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ അഞ്ച് ദിവസത്തിനകം പ്രഖ്യാപിക്കും. കരട് വിജ്ഞാപനം പുറത്തിറക്കി. പൊതുജനങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പി.ടി.എ,യുവജന യോഗങ്ങളിലൂടെ അഭിപ്രായം അറിയിക്കാവുന്നതാണ്.
ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഗതാഗത, തദ്ദേശഭരണ വകുപ്പുകളുമായി ചര്‍ച്ച നടത്തും. ക്‌ളാസില്‍ യൂണിഫോം നിര്‍ബന്ധമല്ല മാത്രമല്ല ഭിന്നശേഷിക്കാന്‍ ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്തേണ്ട. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, വിക്ടേഴ്‌സിനൊപ്പം പുതിയ ചാനല്‍ ആരംഭിക്കും
കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. ഉച്ച വരെ ഷിഫ്റ്റടിസ്ഥാനത്തില്‍,ഒരാഴ്ച ഒരു ബാച്ച് എന്നിങ്ങനെ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്.
ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും യോഗങ്ങള്‍ വിളിക്കും. ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രം ഇരുത്തും. 10 മുതല്‍ 20 വരെ കുട്ടികളെ ബാച്ചുകളായി തരംതിരിച്ച് ഒരദ്ധ്യാപകന് ചുമതല നല്‍കും.
ക്ലാസ് മുറികള്‍ക്ക് മുന്നില്‍ സോപ്പും വെള്ളവും വയ്‌ക്കേണ്ടതാണ്. സ്‌കൂള്‍ തുറക്കും മുമ്പ് ശുചീകരണ യജ്ഞം നടത്തും. വൈകിട്ട് ക്ലാസ് മുറികള്‍ അണുവിമുക്തമാക്കണം. അടിയന്തരഘട്ടം നേരിടാനുള്ള സംവിധാനം സ്‌കൂളുകള്‍ ഒരുക്കേണ്ടതാണ്. യൂണിഫോം നിര്‍ബന്ധമല്ല.
"
https://www.facebook.com/Malayalivartha
























