അബ്ദുള്ളക്കുട്ടീ വിട്ടോടാ... ഒരിടവേളയ്ക്ക് ശേഷം അയിഷ സുല്‍ത്താന വീണ്ടും രംഗത്ത്; ഇത്തവണ അയിഷയെ പ്രകോപിപ്പിച്ചത് ലക്ഷദ്വീപിലെ ഹീറോ എപി അബ്ദുള്ളക്കുട്ടിയെന്ന കമന്റ്; അയിഷ സുല്‍ത്താനയുടെ മറുപടി കേട്ട് അബ്ദുള്ള കുട്ടിയും അമ്പരന്നു

ലക്ഷദ്വീപ് വിവാദം അവസാനിച്ചിട്ട് അധികം നാളുകളായിട്ടില്ല. അയിഷ സുല്‍ത്താന കേസുകളിലും വിവാദങ്ങളിലും പെട്ട് അലയുകയായിരുന്നു. എന്നാല്‍ പഴയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അയിഷ സുല്‍ത്താന ഇപ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ്.
ലക്ഷദ്വീപിലെ ഹീറോ ബി.ജെ..പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയാണെന്ന കമന്റിന് മറുപടിയുമായാണ് അയിഷ സുല്‍ത്താന രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിനാണ് അയിഷ സുല്‍ത്താന മറുപടി നല്‍കിയത്. 'ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ താത്ത കേരളത്തില്‍ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേല്‍ ഔട്ട് ആവും' എന്നാണ് ഒരാള്‍ കമന്റ് ചെയ്തതിത്. ഇതിന് മറുപടിയായി അബ്ദുള്ളക്കുട്ടി ഹീറോയല്ല സീറോയാണെന്ന് അയിഷ കുറിച്ചു.
ലക്ഷദ്വീപുക്കാര്‍ക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റീടെ കാര്യത്തില്‍ അവരെ വെല്ലാന്‍ ഇന്നി ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകള്‍ക്ക് പോലും ദാഹിച്ചാല്‍ അവര്‍ വെള്ളം കൊടുക്കും അതാണ് അവരുടെ മനസ്സ്, പടച്ചോന്റെ മനസാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്, ആ അവരുടെ മുമ്പില്‍ അബ്ദുള്ള കുട്ടി പോയി ഞെരുങ്ങിയാല്‍ ഹീറോ അല്ലാ വെറും സീറോയെ ആവും.
അവരെ തീവ്രവാദി എന്നും മയക്കുമരുന്നിനു അടിമകളെന്നും പറഞ്ഞു നടന്ന അബ്ദുള്ള കുട്ടി പോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും യഥാര്‍ത്ഥ ഹീറോ ദ്വീപ് ആണ് മിസ്റ്റര്‍... അയിഷ കമന്റില്‍ വ്യക്തമാക്കി
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പരിഹാസവുമായി അയിഷ സുല്‍ത്താന നേരത്തെ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ കഴിഞ്ഞദിവസം നടന്ന മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെടുത്തിയാണ് അയിഷയുടെ പ്രതികരണം. ലക്ഷദ്വീപില്‍ പാസ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21,000 കോടിയുടെ മയക്കുമരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ നടപ്പാക്കേണ്ടി വരുമല്ലോ? എന്നാണ് അയിഷ ചോദിച്ചത്.
ആഹാ കൊള്ളാലോ ഗുജ്‌റാത്ത്...രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തില്‍ നടന്നു അതും 21000 കോടിയുടെ... സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറില്‍ നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്...
ഇത്ര ആത്മവിശ്വാസത്തില്‍ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കില്‍ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാന്‍സാക്ഷന്‍ നടന്നിരിക്കണം DRI യിലെ ട്രാന്‍സ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തല്‍ പൊളിച്ചത്... ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ?
ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെന്ന് 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലില്‍ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇല്ലെന്നിരിക്കെ ദ്വീപില്‍ പാസ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21,000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ? പോടാ പട്ടേല്‍ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടില്‍ നടപ്പാക്കണം...
'ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് ' ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത് പേരിട്ടു വിളിക്കും...? എന്നും അയിഷ ചോദിക്കുന്നു.
https://www.facebook.com/Malayalivartha
























