കട്ടപ്പനയിൽ ബന്ധുവിന്റെ വീടിന്റെ ടെറസില്‍ ഇരുകാലുകളും കയര്‍ ഉപയോഗിച്ച് ബന്ധിച്ച്, കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ പതിമൂന്നുകാരൻ:- ഗെയിമിന്റെ ഭാഗമായുള്ള ടാസ്കിനിടെ ഉണ്ടായ അപകടമെന്ന് സംശയം...

പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ പതിമൂന്നുകാരൻ. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകൻ ജെറോള്‍ഡാണ് ബന്ധു വീട്ടിൽ മരിച്ചത്.
വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജെറോള്‍ഡ്. കഴിഞ്ഞ ദിവസം 3.45 ഓടെയാണ് സംഭവം നടന്നത്. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ്
പിതാവ് ബിജുവിന്റെ സഹോദരിയുടെ വീടിന്റെ ടെറസിൽ കഴുത്തില്‍ കയര്‍ മുറുകിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇരുകാലുകളും കയര്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.
ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊബൈല്‍ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി കുട്ടി ഇവിടെ താമസിക്കുകയായിരുന്നു.
വീട്ടുകാരുടെ നിലവിളികേട്ട് അയൽവാസികൾ എത്തുമ്പോൾ സമീപത്ത് കസേര ഉണ്ടായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു കാലിലെ കെട്ട് ശ്രദ്ധയിൽപ്പെട്ടത്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു.
സംഭവ സമയം മറ്റ് കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. കാല്‍ കെട്ടിയിരുന്ന കയര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി.
വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha
























