കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് അവലോകനയോഗം ചേരും...

കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് അവലോകനയോഗം ചേരും...
ഉച്ചയ്ക്ക് 3.30നാണ് യോഗം ചേരുക. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമോ എന്ന കാര്യവും ചര്‍ച്ചയിലുണ്ടാകും.
സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിലും നിയന്ത്രണങ്ങള്‍ തുടരാനായിരുന്നു തീരുമാനം.
ഇതോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ലെന്നായി. ഹോട്ടലുകളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് എതിര്‍പ്പറിയിച്ചു. അനുമതി നല്‍കിയാല്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha
























