ജനൽ കമ്പിയിലൂടെ ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം:- ഉച്ച ഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരൻ ആ നടുങ്ങുന്ന കാഴ്ച കണ്ട് ഞെട്ടി:-ദുരൂഹതയെന്ന് ബന്ധുക്കൾ

ഭർതൃവീട്ടിലെ ജനൽ കമ്പിയിൽ ഷാൾ കഴുത്തിൽ കെട്ടി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തി.
കൈതാരം കൊല്ലംമുറി വിജയന്റെ മകളും, ചെറായി കുറ്റിപ്പിള്ളിശ്ശേരി ശരത്തിന്റെ ഭാര്യയുമായ ഗോപിക(24) യാണ് മരിച്ചത്.
ഉച്ച ഭക്ഷണം കഴിക്കാനെത്തിയ ഭർതൃ സഹോദരനാണ് മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
വീട്ടിലെ ജനൽ കമ്പിയിലൂടെ ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു.
ഒരു വർഷം മുമ്പാണ് ശരത്തും ഗോപികയും വിവാഹിതരായത്.
മുനമ്പം ഡിവൈഎസ്പി ആർ.ബൈജുകുമാർ, ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ്ഐമാരായ എസ്.ശ്യാംകുമാർ, വി.മുരളീധരൻ എന്നിവർ സ്ഥലത്തെത്തി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കൾ രംഗത്തെത്തിയതോടെ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























