ഇനി പിടിച്ചാല്‍ കിട്ടില്ല... പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കും; സഹിഷ്ണുതയുടെ കാര്യത്തില്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ജോ ബൈഡന്റെ പ്രതികരണം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ പാകിസ്ഥാന് സഹിക്കുന്നില്ല. അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വലിയ സ്വീകരണമാണ് അമേരിക്കന്‍ സമൂഹം നല്‍കിയത്. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ഉറപ്പ് നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അദ്ധ്യായയമാണിതെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് നരേന്ദ്രമോദിയും വ്യക്തമാക്കി.
ബൈഡന്‍ കുടുംബത്തിലെ അഞ്ചു പേര്‍ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞതിനെ കുറിച്ച് ബൈഡന്‍ പറഞ്ഞു. സഹിഷ്ണുതയുടെ കാര്യത്തില്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ജോ ബൈഡന്റെ പ്രതികരണം. ഇന്ത്യയിലെ ബൈഡന്‍ കുടുംബങ്ങളെക്കുറിച്ച് ചില രേഖകള്‍ കൊണ്ടുവന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.
കൊവിഡ് വ്യാപനത്തിലും കാലാവസ്ഥാ മാറ്റത്തിലും ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീര്‍ത്തിച്ചു. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്നും മോദി പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തിലെ സുപ്രധാനഘടകം വരും വര്‍ഷങ്ങളില്‍ വ്യാപാരമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ശക്തമായ സൗഹൃദത്തിന്റെ വിത്തുകള്‍ പാകിക്കഴിഞ്ഞെന്നും വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ മോദി പറഞ്ഞു.
ബൈഡന്‍ പ്രസിഡന്റായശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രങ്ങളായ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും അടുപ്പമുള്ളതും ആയിത്തീരാതെ കഴിയില്ലെന്നു ബൈഡന്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ലോകം നേരിടുന്ന ഒട്ടേറെ വെല്ലുവിളികള്‍ പരിഹരിക്കാനാകും. 40 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹം അമേരിക്കയെ ദിവസവും കരുത്തുറ്റതാക്കുന്നുവെന്നും കൂടിക്കാഴ്ചയില്‍ ബൈഡന്‍ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്‌സീന്‍ കയറ്റുമതി, അടിസ്ഥാനസൗകര്യ വികസനം, കാലാവസ്ഥ വ്യതിയാനം, സുരക്ഷ സഹകരണം എന്നിവ ചര്‍ച്ച ചെയ്തു. നേരത്തേ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തി.
2014 നുശേഷം നരേന്ദ്രമോദിയുടെ ഏഴാമത്തെ യുഎസ് സന്ദര്‍ശനമാണിത്. ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കെ മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 26 നാണ് ഇരുനേതാക്കളും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത്.
'ഈ കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധങ്ങള്‍ ആഴത്തിലാക്കാനും കോവിഡ് മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതു ചര്‍ച്ച ചെയ്യാനുമാണ്' എന്ന് ബൈഡന്‍ ട്വീറ്റ് ചെയ്തു.
ബൈഡന്‍-മോദി കൂടിക്കാഴ്ചയ്ക്കുശേഷമാണു വൈറ്റ്ഹൗസില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി നടന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്ത്യയുടെ യുഎസിലെ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു എന്നിവരും യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി.
"
https://www.facebook.com/Malayalivartha
























