കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് ബാധിതയ്ക്ക് ദാരുണാന്ത്യം

കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് ബാധിതയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ദേശീയപാതയില്‍ എരമല്ലൂരിലാണ് സംഭവം. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്.
പുലര്‍ച്ചെയാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്.
കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ഷീലയുടെ മകന്‍ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























