തൃശൂരിൽ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ പന്തികേട് തോന്നി അമ്മ ആശുപത്രിയിൽ എത്തിച്ചപ്പോൾ തെളിഞ്ഞത് പീഡനം; ബസിലെ പിൻസീറ്റിൽ തളർന്ന് ഉറങ്ങിയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മോറല്‍ സയന്‍സ് അധ്യാപകന് ഇരുപത്തി ഒമ്പതര വർഷം തടവ് ശിക്ഷ

ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ വിനോദ യാത്രക്കിടെ ബസില്‍ വച്ച് പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം തടവ് ശിക്ഷ. തൃശൂര്‍ പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്കൂളിൽ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി സ്വദേശി, കാരാടൻ വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
2012 ല്‍ സ്കൂളില്‍ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുന്ന സമയത്ത് ബസിന്ടെ പുറകിലെ സീറ്റില്‍ തളര്‍ന്ന മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി ആയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.
പോക്സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം തൃശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് ആണ് ഇത്. ഇതിന്‍റെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചത് പാവറട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എം കെ രമേശ് ആയിരുന്നു.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് എം പി ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെഎസ് ബിനോയിയാണ് ഹാജരായത്.
20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. ഈ കേസിലെ വിചാരണ വേളയില്‍ സാക്ഷികളായ അധ്യാപകര്‍ പലവിധ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കൂറുമാറി എങ്കിലും പ്രതി കുറ്റക്കാരനെന്ന് തെളിയുകയായിരുന്നു.
29 വര്‍ഷം തടവിന് പുറമെ, രണ്ടേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം, ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് മാതാവിന് പന്തികേടു തോന്നിയത്.
തുടർന്ന് ഡോക്ടറുടെ പക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക അതിക്രമം നടന്നതായും അന്തരികാവയങ്ങൾക്ക് മുറിവേറ്റതായും പരിശോധനയിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha
























