Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി... ഒമ്പത് മാസം താലോലിച്ച കൈകൊണ്ട് അരുംകൊല... നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത് മാനസിക വിഭ്രാന്തിയെ തുടർന്ന് സതീശനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ച ദിവസം; അമ്മ ദേവകിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി കതക് ചവിട്ടി തുറന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മൂവരെയും...

25 SEPTEMBER 2021 10:06 AM IST
മലയാളി വാര്‍ത്ത

ഒമ്പത് മാസം പ്രായമായ മകനെയും, ഭാര്യയെയും വെട്ടി 38കാരൻ കത്തി കൊണ്ട് സ്വയം വെട്ടി മരിച്ച നടുക്കത്തിലാണ് മുയിപ്ര സ്വദേശികൾ. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അതിക്രൂരമായ കൊലപാതകവും, ആത്മഹത്യയും അരങ്ങേറിയത്. മുയിപ്ര–ചുണ്ടക്കുന്ന് റോഡിൽ ഞെക്ലി റോഡിനു സമീപം താമസിക്കുന്ന മാവില സതീശൻ ആണ് മരിച്ചത്. തലയുടെ പിൻഭാഗത്തു വെട്ടേറ്റ മകൻ

ധ്യാൻദേവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ ഉളിക്കൽ പെരിങ്കരി സ്വദേശി അഞ്ജു (28) ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചതിന് ശേഷം അമ്മ മാവില ദേവകി ആയിരുന്നു സതീശൻ ഉൾപ്പെടെ 4 മക്കളെ വളർത്തിയത്. 10 വർഷത്തോളം വിദേശത്തായിരുന്ന സതീശൻ ഹോട്ടൽ തൊഴിലാളിയായിരുന്നു. 5 വർഷം മുമ്പായിരുന്നു അഞ്ജുവുമായി വിവാഹം കഴിഞ്ഞത്.

വിവാഹത്തിന് പിന്നാലെ ഒരു തവണ ഗൾഫിൽ പോയി തിരികെ വന്ന സതീശൻ നാല് വർഷമായി നാട്ടിൽ തന്നെയായിരുന്നു. മാനസിക പ്രശ്നങ്ങളെ തുടർന്ന് സ്ഥിരമായി സതീശൻ മരുന്ന് കഴിച്ചിരുന്നതായി അയൽവാസികൾ വ്യക്തമാക്കുന്നു. കഠിനാധ്വാനം ചെയ്തു സാമ്പത്തിക ഉയർച്ച നേടിയ വ്യക്തിയായിരുന്നു സതീശൻ എന്ന് പരിസരവാസികൾ പറയുന്നു.

അടുത്തിടെയായി ചില കുടുംബ പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. കൃത്യം നടക്കും മുമ്പ് അമ്മയെ വീട്ടിൽ നിന്ന് ഇറക്കി മുറി പൂട്ടിയതിനു ശേഷമാണ് സതീശൻ ഭാര്യയേയും കുഞ്ഞിനേയും വെട്ടിയത്.അമ്മ ദേവകിയുടെ നിലവിളി കേട്ടാണു നാട്ടുകാർ ഓടിക്കൂടിയത്.

കൊലപാതകം നടന്ന വീടിന്റെ തൊട്ടടുത്ത് മറ്റു വീടുകളൊന്നും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സതീശന്റെ സഹോദരനും സുഹൃത്തുക്കളും എത്തി വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് മുറിക്കുള്ളിൽ ചോരയിൽ കുളിച്ച് കിടക്കുന്ന മൂന്നുപേരെയും കണ്ടത്.

സതീശൻ ഭാര്യയെയും മകനെയും വീട്ടിലെ മുറിയിലേയ്ക്ക് കൊണ്ടു പോയി വാതിൽ അകത്തു നിന്നു പൂട്ടിയ ശേഷം ആദ്യം ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ ചിരവ കൊണ്ട് അടിച്ച ശേഷം, വെട്ടുകയായിരുന്നു. ഭാര്യയേയും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം വെട്ടുകയായിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. സതീശൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ‌

മാനസിക വിഭ്രാന്തിയെ തുടർന്ന് സതീശനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. അതിനിടയിലായിരുന്നു ക്രൂര കൊലപാതകം.

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലായിരുന്നു ഒമ്പത് മാസം മുമ്പ് ഇവർക്ക് കുഞ്ഞ് പിറന്നത്. വീട്ടിലെ പോന്നമനയായി വളർന്ന ധ്യാനിന്റെ ദാരുണ മരണത്തിൽ ഒരു നാട് മുഴുവൻ കണ്ണീരണിഞ്ഞു.

കണ്ണൂർ റൂറൽ എസ്പി ഡോ.നവനീത് ശർമ, തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ, കുടിയാൻമല സിഐ അരുൺകുമാർ, കണ്ണൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ധനഞ്ജയബാബു എന്നിവർ കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (53 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (5 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends