പ്രതീക്ഷകള്‍ മങ്ങി... സംരംഭത്തിനായി വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡില്‍ യുവാവ് ജീവനൊടുക്കി

പ്രതീക്ഷകള്‍ മങ്ങി... സംരംഭത്തിനായി വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡില്‍ യുവാവ് ജീവനൊടുക്കി.. കേളകം സ്വദേശി അഭിനന്ദ് നാഥ് (24) ആണ് ഷെഡില്‍ തൂങ്ങിമരിച്ചത്.
ഇന്നലെ രാവിലെ അഞ്ച് മണിയോടെയാണ് അഭിനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. കേളകത്തെ ദേശസാത്കൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചപ്പോള്‍ നല്‍കാമെന്നറിയിച്ചിരുന്നതിനാല്‍ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ പ്രതീക്ഷകള്‍ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിനന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഫെബുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം കഴിഞ്ഞത്. പൂതവേലില്‍ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്.
https://www.facebook.com/Malayalivartha
























