പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ചിറമംഗലം സ്വദേശിയായ എ. ഹരിദാസനെ (40) പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോണ്‍ മുഖാന്തിരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായ യുവതിയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
പരപ്പനങ്ങാടി അസി..എസ് ഐ ബാബുരാജ്, എ എസ് ഐ ജയദേവന്‍, സി.പി. ഒ.മാരായ ബിജേഷ്, അനില്‍, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്തത്.. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ ചെയ്തു.
https://www.facebook.com/Malayalivartha






















