'സ്വന്തം ഗുരുവിനെ കുതികാല്‍വെട്ടി താനിരിക്കുന്ന സ്ഥാനത്തിന് പിന്നിലേക്കാക്കിയ നേതാവായ സതീശന്‍ ധാര്‍മ്മികത പഠിപ്പിക്കണ്ട'; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി.വി അന്‍വര്‍

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ. എപ്പോള്‍ വരണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നന്നായറിയാം. ധാര്‍മ്മികതയെ കുറിച്ച് പ്രതിപക്ഷ നേതാവ് പറയേണ്ടെന്നും അന്‍വര്‍ പറഞ്ഞു.
'പി.വി അന്‍വര്‍ നിയമസഭയിലെത്തിയില്ല എന്ന അങ്ങയുടെ പരാതി എന്നെ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ജീവിതത്തിലൊരിക്കലും പി.വി അന്‍വര്‍ നിയമസഭയിലെത്തരുതെന്ന് കരുതി എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ നേതാവാണ് അങ്ങ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പടെയുളളവരെ അണിനിരത്തിയിട്ടും പരാജയപ്പെടുത്താനായില്ല.' അന്‍വര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ടുപോകുമ്ബോള്‍ ഏത് രാജ്യത്തേക്ക് പോകുന്നെന്ന് പോലും പറയാറില്ല. ഇന്ത്യന്‍ ഇന്റലിജന്‍സിന് പോലും അറിയില്ല. വയനാട്ടില്‍ നിന്ന് ജയിച്ചുപോയ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എപ്പോഴാണ് വരാറുളളതെന്നും 'സ്വന്തം ഗുരുവിനെ കുതികാല്‍വെട്ടി താനിരിക്കുന്ന സ്ഥാനത്തിന് പിന്നിലേക്കാക്കിയ നേതാവായ സതീശന്‍ ധാര്‍മ്മികത പഠിപ്പിക്കണ്ട' എന്നും പി.വി അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ എപ്പോള്‍ വരണം എങ്ങനെ പ്രവര്‍ത്തിക്കണം എങ്ങനെ പൊതുജനങ്ങളോട് പെരുമാറണമെന്നൊക്കെ തനിക്കറിയാം.അതിന് സഹായവും ഉപദേശവും വേണ്ടെന്നും പി.വി അന്‍വര്‍ മറുപടി നല്‍കി.
https://www.facebook.com/Malayalivartha






















