ഓടുന്ന ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ കൊടും ക്രൂരത, എട്ടംഗ സംഘം 20 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഓടുന്ന ട്രെയിനില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് എട്ടംഗ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് പോയ ട്രെയിനിലാണ് 20 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെ ഈ കൊടും ക്രൂരത അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ എട്ട് പേര്‍ ആയുധങ്ങളുമായി ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ കയറുകയായിരുന്നു.
ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ കൊള്ളയടിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ ക്രൂര കൃത്യം തടയാന്‍ ശ്രമിച്ച മറ്റ് യാത്രക്കാരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍ ആറ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ പരിഭ്രാന്തരായ യാത്രക്കാര്‍ കാസറ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ നിലവിളിക്കാന്‍ തുടങ്ങി. ഉടന്‍ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടി.പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേര്‍ കൂടി പിടികൂടാനായത്. ഇവര്‍ യാത്രക്കാരില്‍ നിന്നും മോഷ്ടിച്ച 34,000 രൂപയുടെ വസ്തുക്കളും കണ്ടെത്തി.
ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റിലായവർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തത്. സംഘത്തിലെ മറ്റ് നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റിലായവർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇരുപത് വയസ്സുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്, കുട്ടിയെ ഞങ്ങളുടെ വനിതാ ഓഫീസറുടെ നേതൃത്വത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. ഞങ്ങൾ എല്ലാ തെളിവുകളും ശേഖരിക്കുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തി വരികയാണ്. അവരെ കുറിച്ചുള്ള മുൻകാല കേസുകളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.മറ്റ് നാല് പേർ കൂടി ഉടൻ പിടിയിലാകുമെന്നും മുംബൈ ജി.ആർ.പി പോലീസ് കമ്മീഷണർ ക്വെയ്സർ ഖാലിദ് ട്വീറ്റ് ചെയ്തു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണറും ക്രൈംബ്രാഞ്ചിന്റെ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ട്രെയിൻ യാത്രക്കാരിൽ നിന്ന് പ്രതികൾ 96,390 രൂപയുടെ പണവും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നും കൂടുതലും മൊബൈൽ ഫോണുകളാണെന്നും ഇതില്‍ 34,200 രൂപയുടെ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























