ഇതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍... ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ നല്കി ഭാര്യ
തൃശ്ശൂരില്‍ ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും കൈയും കാലും വെട്ടാനും ഫോണിലൂടെ ക്വട്ടേഷന്‍ നല്കിയ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം ഭര്‍ത്താവിനെതിരെ കുറ്റം ചുമത്താനും കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.
സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയ പ്രമോദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ക്വട്ടേഷന്‍ നല്കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ ജാമ്യമില്ല കേസാണ് ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ കെ.സി. ബൈജു അറിയിച്ചു.
https://www.facebook.com/Malayalivartha