Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പുലിവാലായല്ലോ... മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ മൊഴികള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു തലവേദനയാകുന്നു; പണം പൊലീസിന്റെ പരിപാടികള്‍ക്ക് നല്‍കിയെന്ന് മോന്‍സന്‍; കോടികളുടെ ചാരിറ്റി പരിപാടികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കി

10 OCTOBER 2021 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ഇതുവരെ മറ്റുള്ളവര്‍ക്ക് തലവേദനയായെങ്കില്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് തന്നെ തലവേദനയാകുകയാണ്. കേരള പൊലീസുമായുള്ള അടുത്ത ബന്ധത്തെപ്പറ്റി മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ മൊഴികള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു തലവേദനയാകുന്നത്.

തട്ടിപ്പിലൂടെ നേടിയതായി സംശയിക്കുന്ന പണം മോന്‍സന്‍ എന്തു ചെയ്‌തെന്ന ചോദ്യത്തിനാണു ലക്ഷങ്ങള്‍ മുടക്കി താന്‍ സ്‌പോണ്‍സര്‍ ചെയ്ത കേരള പൊലീസിന്റെ വിവിധ പരിപാടികളുടെ പട്ടിക മോന്‍സന്‍ നിരത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും ശുപാര്‍ശ അനുസരിച്ചു താന്‍ ചെയ്ത കോടികളുടെ ചാരിറ്റി പരിപാടികളുടെ വിശദാംശങ്ങളും മോന്‍സന്‍ അന്വേഷണ സംഘത്തിനു നല്‍കി.

 



ഈ മൊഴികളുടെ വസ്തുത അന്വേഷിക്കണമെങ്കില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കേരളത്തിലെ ഉന്നതരായ മതനേതാക്കളുടെയും മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കേണ്ടിവരും. മോന്‍സന്റെ മൊഴികള്‍ നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍, താന്‍ വന്‍തുക മുടക്കി സ്‌പോണ്‍സര്‍ ചെയ്തതായി അവകാശപ്പെടുന്ന ഔദ്യോഗിക പരിപാടികളുടെയും മതപരമായ ചടങ്ങുകളുടെയും വിഡിയോകളും തുക കൈമാറിയതിന്റെ രേഖകളും മോന്‍സന്‍ സൂക്ഷിച്ചിട്ടുണ്ട്.

കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയാല്‍ ഈ രേഖകള്‍ പ്രതിഭാഗം കോടതി മുന്‍പാകെ സമര്‍പ്പിക്കുമെന്ന വെല്ലുവിളിയും അന്വേഷണ സംഘം നേരിടുന്നുണ്ട്. സ്വന്തം മേലുദ്യോഗസ്ഥരുടെ മൊഴിയെടുക്കേണ്ടി വരുന്ന ധര്‍മസങ്കടത്തിലാണു പ്രത്യേക അന്വേഷണ സംഘം. മതനേതാക്കളുടെ മൊഴിയെടുക്കുന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിയൊരുക്കും.

തട്ടിപ്പിന്റെ വിദേശ ബന്ധങ്ങള്‍ പുറത്തുവന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറി തലവേദന ഒഴിവാക്കാന്‍ കഴിയും. ഇതിനുള്ള തെളിവുകളാണു ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്.

 



അതേസമയം അകന്ന ബന്ധുവും സുഹൃത്തുമായ തുറവൂര്‍ സ്വദേശിയെ കബളിപ്പിച്ച് മോന്‍സന്‍ മാവുങ്കല്‍ ഒന്നരലക്ഷം രൂപ തട്ടിയതായി പരാതി. തുറവൂര്‍ വളമംഗലം കോട്ടപ്പള്ളി ബിജുമോനാണ് കുത്തിയതോട് സിഐക്കു പരാതി നല്‍കിയത്. പൊലീസ് കേസെടുത്തു. ബാങ്കില്‍നിന്നു വന്‍തുക പിന്‍വലിക്കണമെങ്കില്‍ ആര്‍ബിഐക്ക് ടാക്‌സ് ഇനത്തില്‍ നല്‍കാന്‍ 10 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് 2017 ഡിസംബര്‍ 29നു മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു.

അതിനായി 2 ലക്ഷം വേണമെന്നും 20 ദിവസത്തിനകം തിരികെ നല്‍കാമെന്നും പറഞ്ഞ് ബിജുമോന്റെ സഹോദരന്‍ വഴി സമീപിക്കുകയായിരുന്നു. ബിജുമോന്‍ ഭാര്യയുടെ ആഭരണം പണയപ്പെടുത്തിയാണു പണം നല്‍കിയത് എന്നാണ് പരാതിയില്‍ പറയുന്നത്.

 



തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ പദ്ധതി ഉണ്ടായിരുന്നതായി മോന്‍സന്‍ മാവുങ്കല്‍. ടിവി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ഇതിനു വേണ്ടിയായിരുന്നെന്നു ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. ചാനലിന്റെ ചെയര്‍മാന്‍ ആകാന്‍ 10 ലക്ഷം രൂപ നല്‍കിയതായി പറയുന്നു. എന്നാല്‍ മോന്‍സന്‍ ചെയര്‍മാനായില്ല. മറ്റു ചില സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്. അതിന്റെ രേഖകള്‍ കൈവശമുണ്ട്. എന്തായാലും ഓരോ ദിവസവും പുതിയ കാര്യങ്ങളാണ് മോന്‍സണ്‍ പുറത്ത് വിടുന്നത്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (4 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (9 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (59 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends