ചികിത്സാസഹായം നല്‍കാമെന്നുപറഞ്ഞ് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്കി മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിൽ ചാരിറ്റി പ്രവർത്തകർ പിടിയിൽ

ചികിത്സാസഹായം നല്‍കാമെന്നുപറഞ്ഞ് പറ്റിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കൾ അറസ്റ്റില്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. പുല്പള്ളി സ്വദേശിനിയായ 38കാരിയെ ചികിത്സാ സഹായം നൽകാമെന്ന് പറഞ്ഞ് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതേതുടർന്ന് ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്കി മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഈ പരാതിയിലാണ് മൂന്ന് യുവാക്കള്‍ അറസ്റ്റിലായത്.
അതോടൊപ്പം തന്നെ മലവയല്‍ തൊവരിമല കക്കത്ത് പറമ്ബില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്ബലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫുറഹ്മാന് (26) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി സബ്ഡിവിഷന് ഡിവൈ.എസ്.പി വി.എസ്. പ്രദീപ് കുമാര്‍, പുല്പള്ളി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രവീണ്‍കുമാര്‍, പുല്പള്ളി എസ്.ഐ കെ.എസ്. ജിതേഷ്, പുല്പള്ളി സ്റ്റേഷനിലെ പൊലീസുകാരായ മുരളീദാസ്, ഹാരിസ്, അബ്ദുല്‍ നാസര്‍, വി.എം. വിനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ഷംഷാദ് സ്നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹിയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. പ്രതികളെ തെളിവെടുപ്പിനുശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























