ഭാര്യയുമായി ഒരു വര്‍ഷമായി അകന്നു കഴിയാൻ തുടങ്ങിയിട്ട്... മുക്കം കല്പ്പൂർ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന ഭാര്യാസഹോദരനെ യന്ത്രവാള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് യുവാവ്; കൂടുതൽ വിവരങ്ങൾ പുറത്ത്...

കഴിഞ്ഞ ദിവസമാണ് നാട്ടുകാർ നോക്കി നിൽക്കവേ മുക്കം കല്പ്പൂർ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന ഭാര്യാസഹോദരനെ യന്ത്രവാള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം പുറത്ത് വന്നത്. കറുത്ത പറമ്പ് ചക്കിങ്ങല്‍ യൂസുഫാണ് (33) ഭാര്യാസഹോദരന്‍ മുഹമ്മദ് റിയാസിനെ ആക്രമിച്ചത്.
കല്പ്പൂർ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന തന്നെ യൂസുഫ് മെഷീന് വാളുപയോഗിച്ച് കഴുത്തിന് നേരെ ആക്രമിക്കുകയായിരുന്നെന്നും കൈകൊണ്ട് തടുത്തതിനാലാണ് രക്ഷപ്പെട്ടതെന്നും റിയാസ് പറഞ്ഞു. അക്രമിയെ സംഭവസ്ഥലത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
മുക്കം ഇന്‍സ്പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. യൂസുഫും ഭാര്യയും ഒരു വര്‍ഷമായി അകന്നുകഴിയുകയാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അനുരഞ്ജന ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha























