പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു... അഗ്‌നിരക്ഷാസേന എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അഗ്‌നിരക്ഷാസേന എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാലടിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന മാരുതി സെന്‍ കാറിനാണ് എം.സി റോഡിലെ ഒക്കലില്‍ വച്ച് തീപിടിച്ചത്.
പുക ഉയരുന്നതുകണ്ട് കാര്‍ യാത്രക്കാരായ മൂന്നുപേര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ തീ ആളിപ്പടര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂര്‍ അഗ്‌നിരക്ഷ നിലയത്തില്‍നിന്ന് രണ്ട് യൂനിറ്റ് എത്തി പൂര്‍ണമായും അണച്ചു.
കാറിലെ ഗ്യാസ് തീര്‍ന്നതിനാല്‍ പെട്രോളിലേക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ തീ പിടിക്കുകയായിരുന്നുവെന്ന് അഗ്‌നിരക്ഷ ഓഫിസര്‍ .
"
https://www.facebook.com/Malayalivartha























