താനൂരില്‍ പതിനാറ് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍

താനൂരില്‍ പതിനാറ് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിമാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കോയമ്പത്തൂര്‍ നിന്ന് എത്തിക്കുന്ന പണം താനൂരിലും പരിസര പ്രദേശങ്ങളില്‍ വിതരണം ചെയ്യുകയാണ് പതിവ്. കോയമ്പത്തൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കോയമ്പത്തൂരില്‍ നിന്നും 16 ലക്ഷം രൂപ 500, 2000 രൂപയുടെ കെട്ടുകള്‍ ബെല്‍റ്റ് പോലെ അരയില്‍ കെട്ടിയും ദേഹത്തു ഒളിപ്പിച്ചുമാണ് പണം കടത്തിയത്.
ഇതിനിടയിലാണ് പൊലീസ് സംഘം തന്ത്രപൂര്‍വം ഇയാളെ വലയിലാക്കിയത്. പ്രതി മുമ്പും കുഴല്‍ പണവുമായി പിടിയിലായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























