Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

പട്ടികജാതി ദുർബല വിഭാഗങ്ങോളോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു;അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി;തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പ്

14 OCTOBER 2021 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ. ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു.

സുഗതൻ സാറിനെ പരിചയപ്പെടുത്തി ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ.

ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു. പരിഷത്ത് പ്രവർത്തനങ്ങളിൽ മുഴുകി. ബാലവേദി കൺവീനർ, പരിഷത്ത് കലാജാഥ മാനേജർ, പരിഷത്തിന്റെ 1983-85 കാലത്തെ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

1984-ൽ ഭോപ്പാൽ ദുരന്തത്തിൽ യൂണിയൻ കാർബൈഡിനെതിരെ പ്രക്ഷോഭ പ്രചാരണത്തിനു നേതൃത്വം നൽകി. എവറെഡി ബാറ്ററി വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ജില്ലയിലെ തെരുവുകളിൽ മുഴക്കി. സാക്ഷരതയിൽ ഓച്ചിറ, ക്ലാപ്പന മേഖലകളിൽ എപിഒ ആയി പ്രവർത്തിച്ചു. ഒടുവിൽ കൂടുതൽ ചുമതലകളോടെ കരുനാഗപ്പള്ളി ഹെഡ്ക്വാർട്ടേഴ്സ് എപിഒ ആയി.

ജനകീയാസൂത്രണത്തിൽ കരുനാഗപ്പള്ളിയിലെ എൽആർപിയായിട്ടാണു തുടക്കം. പിന്നീട് ഡിആർപിയായി. സ്ഥാനം സാറിനു പ്രവർത്തനത്തിന് തടസ്സമേ ആയിരുന്നില്ല. ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനിയുടെ (പിന്നീട് ഐഎഎസ്) നിർബന്ധത്തിനു വഴങ്ങി ഓച്ചിറ വിറ്റിസിയുടെ ചുമതലയേറ്റു. തുടർന്ന് കരുനാഗപ്പള്ളി ബിഎൽഇസി ചെയർമാനായി.

സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയപ്രവർത്തകരും നിറഞ്ഞ കരുനാഗപ്പള്ളിക്ക് പദ്ധതി രൂപീകരണത്തിനുള്ള സഹായികളെ ലഭിക്കാൻ ഒരു ലോഭവും ഉണ്ടായിട്ടില്ല. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജിൽ നിന്നും വിരമിച്ച പ്രൊഫ. സത്യനേശന്റെ വസതിയായിരുന്നു പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള വേദി.

നിരവധി ദിവസം രാപകൽ ഇരുന്നാണ് പദ്ധതിരേഖ എഴുതി പൂർത്തിയാക്കിയത്. ഒരു പ്രധാന പങ്കാളി യുഎൻ അഡ്വൈസറായി വിരമിച്ച ശ്രീ. രാമകൃഷ്ണപിള്ള സാറായിരുന്നു. അന്ന് ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനി, കരുനാഗപ്പള്ളി ബിഡിഒ ആയിരുന്ന കെജിഒഎ ജനറൽ സെക്രട്ടറിയായിരുന്ന ശിവകുമാർ, ഡിആർഡിഎ പ്രോജക്ട് ഓഫീസറായിരുന്ന വി.എൻ. ജിതേന്ദ്രൻ ഐഎഎസ് തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ജില്ലാ പ്ലാനിംഗ് ഓഫീസർ ആയിരുന്ന സിറാജ് മീനത്തേരിന്റെ പേരും ഇത്തരുണത്തിൽ സുഗതൻ സാർ എടുത്തു പറയുന്നു. പട്ടികജാതി ദുർബല വിഭാഗങ്ങോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു. അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി.

പ്രോജക്ട് പരിശോധനാ സമയത്ത് സോഷ്യൽ മാപ്പിന്റെയും അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെയും ഗുണഭോക്തൃ പ്രദേശവും മറ്റും പട്ടികജാതിക്കാർക്കു പ്രയോജനം കിട്ടുന്നതരത്തിലാണോയെന്ന കർശന പരിശോധനയ്ക്കു വിധേയമാക്കി മാത്രമേ അംഗീകാരം നൽകിയിരുന്നുള്ളൂ. കളക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു.
കർക്കശ നിലപാട് സ്വീകരിക്കുമ്പോഴും തദ്ദേശഭരണ സ്ഥാപന മേധാവികളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.

സ്ഥാപനങ്ങളിൽ നേരിട്ടുചെന്നു പ്രോജക്ട് ക്ലിനിക്ക് ഉൾപ്പെടെ നടത്തി പ്രോജക്ട് പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് ഒരു മടിയും കാണിച്ചിരുന്നില്ല. ഏവരോടും സൗഹൃദം മാത്രം. ശത്രുക്കൾ ഇല്ലതന്നെ. ജനകീയാസൂത്രണം കഴിഞ്ഞിട്ടും രംഗം വീട്ടില്ല. കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി, പഞ്ചായത്തുകളുടെ വിവിധ വിഷയങ്ങളിലെ ഉപദേശകൻ എന്നീ നിലകളിലെല്ലാം ഇപ്പോഴും സജീവം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (12 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (38 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (45 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (53 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (2 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

Malayali Vartha Recommends