ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് വയോധിക മരിച്ചതായി പരാതി; ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്, സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് വയോധിക മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സംഭവം നടന്നതായാണ് ലഭ്യമാകുന്ന വിവരം. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് അനാസ്ഥയെ തുടർന്ന് മരിച്ചത്. വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സരോജിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച വാര്‍ഡിലേക്ക് മാറ്റിയ ഇവര്‍ക്ക് ഒരു ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഇതോടെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നില്ല സംഭവത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനും, പോലീസിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
"അമ്മയ്ക്ക് ആന്റിബയോട്ടിക്സ് ഇഞ്ചക്ഷന്‍ അലര്‍ജിയാണ്. അതാണോ നല്‍കിയതെന്ന് നഴ്സിനോട് ചോദിച്ചു എന്ന് മകള്‍ ബിന്ദു പറഞ്ഞു. അക്കാര്യം നേരത്തെ പറയേണ്ടതല്ലേ എന്ന നഴ്സിന്‍്റെ ചോദ്യത്തിന് അതൊക്കെ ബുക്കില്‍ എഴുതിയിട്ടില്ലേ എന്ന് താന്‍ ചോദിച്ചു" എന്നും മകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha























