Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

കൊടും ക്രൂരന്മാരായ കുറുവ സംഘം, മൂന്നു പേരെ തൂക്കിയെടുത്ത് പോലീസ്, ഇതുവരെ നടത്തിയത് നിരവധി മോഷണങ്ങള്‍

14 OCTOBER 2021 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുറുവ സംഘം കേരളത്തിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. അപകടകാരികളായ എഴുപത്തിയഞ്ചോളം പേർ അടങ്ങുന്ന സംഘം പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നുവെന്നാണ് സൂചനയെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് നിർദേശം നല്‍കിയിരുന്നത്. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള– തമിഴ്നാട് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കേരളത്തെ ഏറെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വാര്‍ത്തയായിരുന്നു ഇത്.

 

 

 

 

 

 

 

 

 

കൊടും ക്രൂരന്മാരായ കുറുവ സംഘം മൂന്നു പേരെ അതി സഹസികമായി പിടികൂടിയിരിക്കുകയാണ് പോലീസ്. ശിവഗംഗ തിരുപ്പുവനം വണ്ടാനഗറില്‍ മാരിമുത്തു എന്ന അയ്യാര്‍ എട്ട് (50), കോഴിക്കോട് എടക്കര തലക്കുളത്തൂര്‍ അന്നശ്ശേരി വേട്ടോട്ടു കുന്നിന്മേല്‍ മേത്തല്‍ പാണ്ഡ്യന്‍ എന്ന തങ്കപാണ്ഡ്യന്‍ (47), തഞ്ചാവൂര്‍ ഭൂതല്ലൂര്‍ അഖിലാണ്ടേശ്വരി നഗറില്‍ പാണ്ഡ്യന്‍ എന്ന ശെല്‍വി പാണ്ഡ്യന്‍ (40) എന്നിവരാണ് പിടിയിലായത്. ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

 

 

 

 

 

 

 

 

 

ആഗസ്റ്റ് 31ന് വടക്കഞ്ചേരി പള്ളിക്കാട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുന്നേകാല്‍ പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഒക്ടോബര്‍ രണ്ടിന് വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്തും മോഷണശ്രമം നടത്തിയിരുന്നു. ഈ ഭാഗത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒക്ടോബര്‍ അഞ്ച്, ഏഴ് തീയതികളില്‍ കൊല്ലങ്കോട്ടും മോഷണശ്രമം നടത്തിയിരുന്നു. സംഘത്തെ പിടികൂടാന്‍ ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു അന്വേഷണം ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

 

 

 

 

 

 

 

 

ഒരു സംഘം തമിഴ്നാട്ടിലെ കമ്ബം, തേനി കേന്ദ്രീകരിച്ചും മറ്റൊരു സംഘം ആനമല, മധുര, നാമക്കല്‍, തഞ്ചാവൂര്‍ കേന്ദ്രീകരിച്ചും മൂന്നാമത്തെ സംഘം കോഴിക്കോട് പേരാമ്ബ്ര ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. മാരിമുത്തു, പാണ്ഡ്യന്‍ എന്നിവരെ ആനമലയില്‍നിന്നും തങ്കപാണ്ഡ്യനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.

 

 

 

 

 

 

 

 

 

ജനുവരി ആറിന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടില്‍നിന്നും എട്ടിന് ലെക്കിടിയിലെ വീട്ടില്‍നിന്നും 12ന് ഒറ്റപ്പാലം ചോറോട്ടൂരിലെ വീട്ടില്‍നിന്നും മാലകള്‍ പൊട്ടിച്ചെടുത്തതായി പ്രതികള്‍ മൊഴി നല്‍കി. ജൂലൈ 30ന് കോഴിക്കോട് എലത്തൂരിലെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ആഗസ്റ്റ് 31ന് വടക്കഞ്ചേരിയിലെ സ്ത്രീയുടെ മാലയും മോഷ്ടിച്ചു. ഒക്ടോബര്‍ രണ്ടിന് നെല്ലിയാംപാടം, അഞ്ചിന് നെന്മാറ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു.ഏഴിന് കൊല്ലങ്കോട്ടെ വീട്ടില്‍നിന്ന് 1000 രൂപയും മോഷ്ടിച്ചതായി ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. മോഷണ മുതലുകള്‍ ഭൂരിഭാഗവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

മാരിമുത്തുവിന്‍റെ പേരില്‍ തമിഴ്നാട്ടില്‍ 30ഓളം കേസുകളും തങ്കപാണ്ഡ്യെന്‍റ പേരില്‍ പത്തോളം കേസുകളുമുണ്ട്. നെന്മാറ ഇന്‍സ്പെക്ടര്‍ ദീപകുമാര്‍, എസ്.ഐ നാരായണന്‍, വടക്കഞ്ചേരി ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹന്‍, എസ്.ഐ സുധീഷ് കുമാര്‍, എ.എസ്.ഐ ബിനോയ് മാത്യു, എസ്.സി.പി.ഒമാരായ സജീവന്‍, മാധവന്‍, ക്രൈം സ്ക്വാഡ് എ.എസ്. ഐമാരായ ജേക്കബ്, റഷീദലി, മറ്റംഗങ്ങളായ സാജിത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, വിനു, ശ്രീജിത്ത്, മനാഫ്, സാജു എന്നിവരാണ് അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

 

 

 

 

 

 

 

 

 

ഇവര്‍ കേരളത്തിലേക്ക് കടന്നുവെന്ന സൂചന പോലീസിന് ലഭിച്ചപ്പോള്‍ തന്നെ ഈ സംഘത്തെ പറ്റിയുള്ള രൂപരേഖ വിവരിച്ചിരുന്നു. മോഷണം അണ് ഇവരുടെ പ്രധാന തൊഴിൽ അതിന് വേണ്ടി ഇവർ എന്തും ചെയ്യും. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ക്ക് ഒരു മടിയുമില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവകള്‍ പ്രവര്‍ത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക. കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് ഇവർ തമ്പടിക്കുക. ഈ സംഘത്തിലെ മൂന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ് അതിനാല്‍ ജനങ്ങള്‍ ജാഗ്രതയോട് കൂടിയിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (11 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (37 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (44 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (52 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (2 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

Malayali Vartha Recommends