കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ് ഐ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്‌റ്റേറ്റില്‍ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. എസ്‌ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പള്ളിയ്ക്കല്‍ സ്വദേശിയായ ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല.
പള്ളിക്കല്‍ ബസാറില്‍ ചെരുപ്പ് കമ്ബനിയില്‍ പ്രശ്‌നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്‌ഐയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























