കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ് ഐ ക്ക് വെട്ടേറ്റു; അടിയന്തിര ശസ്ത്രക്രിയക്ക് ആശുപത്രിയിൽ

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ ക്ക് വെട്ടേറ്റു. പള്ളിക്കല്‍ ബസാര്‍ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ എസ്.ഐ ഒ.കെ. രാമചന്ദ്രനാണ് വെട്ടേറ്റത്. ഉടന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ്.
സംഭവത്തിലെ പ്രതി പാലക്കുളങ്ങര ഹരീഷ് (45) നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. കൈയിന്‍റെ ഷോള്‍ഡര്‍ ഭാഗത്താണ് വെട്ടുകത്തി കൊണ്ട് വെട്ടേരിക്കുന്നത്.
പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നു. ചെരിപ്പ് കമ്പ നിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്.
കുത്തേറ്റ എസ്.ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























