വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടയിൽ പാറയില്‍ നിന്നും തെന്നി വീണ് 24 കാരൻ മരിച്ചു; ദാരുണമായ സംഭവം ഇടുക്കിയിൽ

ഇടുക്കിയിൽ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് പാറയില്‍ നിന്നും തെന്നി വീണ് മരിച്ചു. 24 വയസ്സുകാരനായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി റിന്റോ വര്‍ഗീസ് ആണ് മരിച്ചത്. മൂലമറ്റത്തെ ഇലപ്പള്ളി വെള്ളച്ചാട്ടത്തിലാണ് അപകടം സംഭവിച്ചത്.
വ്യാഴാഴ്ച മൂന്നു മണിയോടെ ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഉടന്‍ തന്നെ റിന്റോയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
റിന്റോയുടെ സുഹൃത്തുക്കളായ അനന്ദു രവി, വിനു കെ.വി, അമല്‍ സുരേഷ് എന്നിവരാണ് അപകട വിവരം പുറത്തറിയിച്ചത്. കഞ്ഞിക്കുഴിയിലെ തുണിക്കടയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു റിന്റോ.
https://www.facebook.com/Malayalivartha























