അശ്ളീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പൊലിസ് പിടിയിൽ; പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

അശ്ളീല സന്ദേശമയച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യാൻ ശ്രമിച്ച ആൾ അറസ്റ്റിൽ. സംഭവത്തിൽ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന്, വെള്ളമുണ്ട കാഞ്ഞായി റഷീദ് (35) ആണ് പിടിയിലായത്.
മൊബൈല്‍ ഫോണ്‍ വഴി യുവാവ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. സ്ഥിരമായി അശ്ലീല സന്ദേശം ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ സന്ദേശങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതോടെ പൊലീസില്‍ പരാതി നൽകി.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സമാനമായ രീതിയിൽ മറ്റു പെണ്‍കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























