ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന്റെ ഭാഗമായി ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന്റെ ഭാഗമായി ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. കേരളലക്ഷദ്വീപ്കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
കേരളലക്ഷദ്വീപ്കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍, തെക്ക്കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളിലും ശനിയാഴ്ച വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha























