ഇന്ന് വിജയദശമി... അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകള്‍ .... സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം ഒരുക്കങ്ങള്‍ സജ്ജമായി...

നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍ കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ സംസ്ഥാനത്തൊട്ടാകെ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിക്കുന്നത്.
അസുരചക്രവര്‍ത്തിയായ മഹിഷാസുരന്റെ ക്രൂരതകളാല്‍ പൊറുതിമുട്ടിയപ്പോള്‍ ആദിപരാശക്തി ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗയായി അവതരിച്ച് മഹിഷാസുരനെ വധിച്ചതും ഇതേ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു .
മാത്രവുമല്ല ഒന്‍പതുദിനങ്ങള്‍ ദേവിയെ പൂജിച്ചതിനു ശേഷം പൂര്‍വ്വാധികം ശക്തനായ ശ്രീരാമന്‍ രാവണ നിഗ്രഹം ചെയ്തതും വിജയദശമി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു . ദുര്‍ഗപൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് വിജയദശമി .
നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമ: എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. സാഹിത്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും എഴുത്താശാന്‍മാരുമാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്.
അതേസമയം കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് കുരുന്നുകള്‍ നാവില്‍ ആദ്യാക്ഷരം കുറിക്കുന്ന നവരാത്രിയിലെ വിജയദശമി നാളിലെ വിദ്യാരംഭം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്് പലരും വീടുകളിലേക്ക് മാറ്റി. സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ ഇല്ലായിരുന്നു.
"
https://www.facebook.com/Malayalivartha























