Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഭവനഭേദന കവര്‍ച്ചാ കേസില്‍ തീവെട്ടി ബാബുവിന് ജാമ്യമില്ല... സ്ഥിരം കുറ്റവാളിയായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവ്, കുറ്റം ചുമത്തലിന് പ്രതികളെ 20 ന് ഹാജരാക്കണം, തലസ്ഥാനത്തിന്റെ പേടി സ്വപ്നം പുറത്തിറങ്ങും വരെ തലസ്ഥാന വാസികള്‍ക്ക് ആശ്വസിക്കാം

15 OCTOBER 2021 07:07 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് 200 ഓളം മോഷണക്കേസില്‍ പ്രതിയും തലസ്ഥാന വാസികള്‍ക്ക് പേടി സ്വപ്നവുമായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന് ഭവന ഭേദന കവര്‍ച്ചാ കേസില്‍ ജാമ്യമില്ല.


തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഒന്നാം പ്രതിയായ ബാബുവിന്റെ ജാമ്യ ഹര്‍ജി തള്ളിയത്. സ്ഥിരം കുറ്റവാളിയായ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും കുറ്റം ആവര്‍ത്തിക്കുമെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.

 



പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാനും എ സി ജെ എം വിവിജാ രവീന്ദ്രന്‍ ഉത്തരവിട്ടു. കേരളത്തിലുടനീളം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊല്ലം ഉളിയനാട് വില്ലേജില്‍ പൂതക്കുളം കുളത്തൂര്‍ക്കോണം നന്ദു ഭവനില്‍ തീവെട്ടി ബാബു എന്ന ബാബു (62) വിനാണ് ജാമ്യം നിഷേധിച്ചത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത രണ്ടാം പ്രതി കളിയിക്കാവിള സ്വദേശി അബ്ദുള്‍ റൗഫ് (24) ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായി പ്രതികളെ ഒക്ടോബര്‍ 20 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.


പൂജപ്പുര അന്‍വര്‍ ഗാര്‍ഡന്‍സിന് സമീപം ശ്രീ വീട്ടില്‍ റിട്ടയേഡ് ഐ ആര്‍ എസ് ( ഇന്‍ഡ്യന്‍ റെവന്യൂ സര്‍വ്വീസ് ) ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന്റെ വീട് രാത്രി പതുങ്ങിയിരുന്ന് വാതില്‍ കുത്തിത്തുറന്ന് ഭവനഭേദനം നടത്തി അലമാരയിലെ സ്വര്‍ണ്ണവും വില പിടിപ്പുള്ള ഇലക്ടോണിക് ഉപകരണങ്ങളുമടക്കം 4 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലാണ് വിചാരണ തുടങ്ങുന്നത്. ജൂലൈ 20 ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ സെപ്റ്റംബര്‍ 18 നാണ് പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.



ജൂലൈ 9 മുതല്‍ മൂന്നു ദിവസം വീട്ടില്‍ ആളില്ലായെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി കവര്‍ച്ച നടത്തുകയായിരുന്നു. സിറ്റി ഷാഡോ പോലീസാണ് പ്രതികളെ ജൂലൈ 20 ന് വലയിലാക്കിയത്. ചോദ്യം ചെയ്തതില്‍ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ മണക്കാടുള്ള സര്‍ക്കിള്‍ ഓഫീസിന്റെ ഗേറ്റ് പൊളിച്ച് അകത്ത് കടന്ന് ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആക്റ്റീവ സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടു പോയതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്പില്‍ വീട്ടില്‍ മുഹമ്മദ് റഫീക്കിന്റെ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ചതും തീവെട്ടി ബാബുവാണെന്ന് കുറ്റസമ്മത മൊഴി നല്‍കിയതായി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അപകടകാരിയായ പ്രതിയാണ് ബാബു. അറസ്റ്റു ചെയ്യാനായി പിന്തുടരുന്ന പോലീസിന് പിടികൊടുക്കാതെ അപകടങ്ങളുണ്ടാക്കിയും കൈയ്യില്‍ കിട്ടുന്ന എന്തുമുപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ചും രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പിടികൂടുന്ന വീട്ടുകാരെയും പോലീസുകാരെയും ഭീഷണിപ്പെടുത്തും. കോടതിയില്‍ ചെന്നാല്‍ പോലീസുകാര്‍ ഉപദ്രവിച്ചുവെന്ന് പരാതി പറയും. ഒരിക്കല്‍ പിടിയിലായപ്പോള്‍ സ്റ്റേഷനില്‍ നിന്ന് കൊടുത്ത കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പില്‍ വച്ച് ശരീരം മുഴുവന്‍ വരഞ്ഞ് ചോരയില്‍ കുളിച്ചു. മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപയോഗിക്കില്ല.




മോഷണം നടത്തിയ ശേഷം വഴിയില്‍ കാണുന്ന ആരുടെയെങ്കിലും ഫോണ്‍ വാങ്ങി ഭാര്യയെ വിളിച്ച് പ്രത്യേക സ്ഥലത്ത് എത്താന്‍ പറയും. ഇയാളുടെ ഭാര്യയാണ് മോഷണമുതല്‍ വിറ്റ് കാശാക്കുന്നത്. തുടര്‍ന്ന് ആഡംബര ജീവിതം നയിക്കും. മകന്‍ നന്ദു (27) അഞ്ചില്‍ പരം പിടിച്ചുപറി കേസില്‍ പ്രതിയാണ്. ഒടുവില്‍ 13 കിലോ കഞ്ചാവ് കേസില്‍ അകത്തായി. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ചതിന് ഒരിക്കല്‍ ഭാര്യയെ റാന്നി സ്റ്റേഷനില്‍ പിടി കൂടി. എന്നാല്‍ വച്ച് സ്റ്റേഷന്‍ മേശയില്‍ നിന്നെടുത്ത മൊട്ടു സൂചികള്‍ വായ്ക്കുള്ളിലാക്കി ചവച്ച് സ്വയം പരിക്കുണ്ടാക്കി രക്തം തുപ്പി. പിന്നെ ആശുപത്രിയില്‍ ആയി പോലീസിന് കാവല്‍ ഡ്യൂട്ടി. ഇയാളില്‍ നിന്ന് തൊണ്ടി മുതല്‍ റിക്കവറി നടത്തുന്നത് പോലീസിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേസ് വാദിയ്ക്കുന്നതും സ്വയമേയാണ്. മനുഷ്യാവകാശ കമ്മിഷന് വ്യാജ പരാതിയും അയക്കും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നതാണ് മുന്‍ ശിക്ഷാ പ്രതിയായ ഇയാളുടെ ശൈലി.


' മോഷണ കല ' യില്‍ 30 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട് ബാബുവിന്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയായിരുന്നു ബാബു ആദ്യ കാലങ്ങളില്‍ മോഷണങ്ങള്‍ നടത്തിയത്. എന്നാല്‍ പോലീസുകാര്‍ തിരിച്ചറിഞ്ഞതോടെ തട്ടകം മലപ്പുറത്തേക്ക് മാറ്റി പരീക്ഷിച്ചു. 2018 ജൂലൈ 31 ന് മലപ്പുറം വാഴക്കാട് പോലീസ് എസ്‌കോര്‍ട്ടില്‍ ബസില്‍ കോടതിയില്‍ കൊണ്ടു പോകവേ അകമ്പടി പോലീസിനെ ബാബു അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും വെല്ലു വിളിക്കുകയും പോലീസുകാര്‍ പ്രതികരിക്കാതെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യുന്ന വീഡിയോ ബസിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയത് വൈറലായി. വാഴക്കാട് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മോഷണത്തിന് കയറിയപ്പോള്‍ വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. അവര്‍ ഉറങ്ങിയിട്ടാകാം മോഷണമെന്ന് കരുതി കാത്തിരുന്ന ബാബുവും കൂട്ടാളിയും ഉറങ്ങിപ്പോയി. തുടര്‍ന്ന് മോഷണം കഴിഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിക്കവേ വീട്ടുകാര്‍ ഉറക്കമുണര്‍ന്നു.




മലപ്പുറത്തുകാര്‍ തൊണ്ടി സഹിതം കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കണ്ണൂര്‍ ഇരിട്ടിയിലെ മറ്റൊരാളുടെ പേരിലുള്ള ആധാര്‍ കാര്‍ഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കൂട്ടാളിക്കും ഇയാളുടെ യഥാര്‍ത്ഥ പേരറിയില്ല. ഒടുവില്‍ മലപ്പുറം വഴിക്കാട് പോലീസ് എ എസ്‌ഐ അസീസ് ഇയാളുടെ ഫോട്ടോ പോലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു. തുടര്‍ന്ന് കൊല്ലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ഇയാളെ തിരിച്ചറിഞ്ഞ് വിവരം കൈമാറുകയായിരുന്നു.

തീ വെട്ടി ബാബു എന്ന പേര് വീണത് :


കള്ളനാകും മുമ്പ് നാട്ടുകാരുടെ മുന്നിലെ നല്ല പിള്ളയായിരുന്നു ബാബു. ഭക്തിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കവേ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു കണ്ണുടക്കിയത്. ക്ഷേത്ര പ്രദക്ഷിണ എഴുന്നള്ളിപ്പുകളില്‍ എണ്ണ ഒഴിച്ചു കത്തിക്കുന്ന (തീവെട്ടി) വിളക്കിന്റെ കാല്‍ ഉപയോഗിച്ചാണ് ഇയാള്‍ കാണിക്ക വഞ്ചി കുത്തിത്തുറക്കുന്നത്. ഇതോടെയാണ് തീവെട്ടി ബാബു എന്ന വിളിപ്പേര് പോലീസുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ബാബുവിന് വീണത്.




2020 ആഗസ്റ്റില്‍ ബാബുവിനെ വര്‍ക്കല പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ബാധിതനായ ഇയാളെ വര്‍ക്കല കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കിടത്തി ചികിത്സ നല്‍കിയെങ്കിലും കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. 4 ആഴ്ചക്കു ശേഷം സെപ്റ്റംബര്‍ 6 ന് ഇയാള്‍ മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യവേ പള്ളിക്കല്‍ പോലീസും വര്‍ക്കല പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
പാരിപ്പള്ളിയിലെ അന്യ സംസ്ഥാന അതിഥി തൊഴിലാളികളെ പിടിച്ചു പറിച്ചതിന് ഇയാള്‍ക്കും മകന്‍ നന്ദുവിനുമെതിരെ കേസുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (31 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (37 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (46 minutes ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (55 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (3 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends