Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പി.വി. അന്‍വര്‍ കേരളത്തില്‍ മടങ്ങിയെത്തിയത് പിണറായിയുടെ തന്ത്രം... നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ശേഷം സ്ഥലം വിട്ട പി.വി.അന്‍വര്‍ എം എല്‍ എ യെ വറുതിയില്‍ നിര്‍ത്താന്‍ മുന്‍കൈയെടുത്ത് സംസ്ഥാന സര്‍ക്കാര്‍ , അതോടെ പി.വി.അന്‍വര്‍ മര്യാദ രാമനായി കേരളത്തില്‍ തിരിച്ചെത്തി

16 OCTOBER 2021 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ശേഷം സ്ഥലം വിട്ട പി.വി.അന്‍വര്‍ എം എല്‍ എ യെ വറുതിയില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു. അതോടെ പി.വി.അന്‍വര്‍ മര്യാദ രാമനായി കേരളത്തില്‍ തിരിച്ചെത്തി. ഇതാണ് പിണറായി വിജയന്റെ തന്ത്രം.


കൂടരഞ്ഞിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള റിസോര്‍ട്ടിനായി നിര്‍മിച്ച തടയണകള്‍ പൊളിക്കാന്‍ അനുമതി നല്‍കി കൊണ്ടാണ് അന്‍വറെ സര്‍ക്കാര്‍ തിരിച്ചു കൊണ്ടുവന്നത്. നിയമവിരുദ്ധമായി നിര്‍മിച്ച തടയണകള്‍ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടികളിലേക്ക് കടന്നത്. മലപ്പുറം ജില്ലാ കളക്ടറും പഞ്ചായത്തും ഒരു എം എല്‍ എ യുടെ തടയിണ പൊളിക്കാന്‍ സര്‍ക്കാരിന്റെ അനുമതി കൂടാതെ കരുതിയാല്‍ അത് മണ്ടത്തരമാണ്.



കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പിവിഅന്‍വറിന്റെ ഉടമസ്ഥതയിലുളള പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടിനായി നീര്‍ച്ചാലിനു കുറുകെ നിര്‍മിച്ച തടയണയാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിക്കാന്‍ തീരുമാനിച്ചത്. തടയണ നിര്‍മാണം നിയമം ലംഘിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും ഇത് പൊളിക്കാന്‍ റിസോര്‍ട്ട് അധികൃതര്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. തടയണ പൊളിച്ചു നീക്കാനുളള ചെലവ് അന്‍വറില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

നീര്‍ച്ചാലിന്റെ സ്വഭാവിക നീരൊഴുക്ക് തടസപ്പെടുന്ന നിലയിലാണ് തടയിണ നിര്‍മാണമെന്ന് കാട്ടി കേരള നദീസംരക്ഷണ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നായിരുന്നു കോടതി കളക്ടറോട് പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും പാസാക്കിയിട്ടുള്ള നിരവധി ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. എന്നാല്‍ അന്‍വറിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

 



എന്നാല്‍ തടയണ പ്രദേശത്തെ കുടിവെള്ള ലഭ്യതയ്ക്ക് അത്യാവശ്യമെന്ന വാദവുമായി ഒരു വിഭാഗം നാട്ടുകാരും രംഗത്തുണ്ട്. ഇവരെ രംഗത്തിറക്കിയത് അന്‍വര്‍ തന്നെയാണെന്ന് കരുതുന്നു. പക്ഷേ സര്‍ക്കാര്‍ വിട്ടുകൊടുക്കില്ല

അതിനിടെ, കര്‍ണാടകയില്‍ ക്രഷര്‍ സ്ഥാപിക്കാനായി 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതുമായി ബന്ധപ്പെട്ട് പിവിഅന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് മഞ്ചേരി സി.ജെ.എം കോടതി നിര്‍ദ്ദേശം നല്‍കി.കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്താണ്. അദ്ദേഹം ഇടതു സര്‍ക്കാരിന്റെ വിശ്വസ്തനാണ്. മുഖ്യമന്ത്രി അറിയാതെ ശ്രീജിത്ത് അന്‍വറിനെതിരെ റിപ്പോര്‍ട്ട് നല്‍കുമെന്ന് കരുതാന്‍ വയ്യ. ഇതെല്ലാം അറിഞ്ഞതോടെ അന്‍വര്‍ തിരിച്ചെത്തി. എത്തിയയുടനെ അന്‍വര്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടു . അതിപ്പോള്‍ വൈറലായി.

 



ഏറെനാളായി മണ്ഡലത്തിലും നിയമസഭയിലും കാണാനില്ലെന്ന പ്രതിപക്ഷ പരിഹാസങ്ങള്‍ക്ക് മറുപടിയാണ് പി.വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞത്. 'ഞാന്‍ തിരിച്ചെത്തി' എന്ന ഫെയ്‌സ്ബുക്ക് കുറിപ്പോടെയാണ് അന്‍വറിന്റെ പ്രതികരണം. സി.പി.എം. അണികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന ചിത്രത്തോടെയാണ് അന്‍വറിന്റെ രണ്ട് വാക്കുകളിലുള്ള കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ പരിഹാസങ്ങളായി വരുന്ന ട്രോളുകള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും എം.എല്‍.എ. നല്‍കുന്നുണ്ട്.

 



ഈ പ്രാവശ്യം പരിവാരങ്ങള്‍ ഒന്നുമില്ലേ, കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന ചോദ്യത്തോട് ബംഗാളികള്‍ക്കുള്ള വില പോലും നിനക്കൊന്നും രണ്ട് ടേമായി നിലമ്പൂരുകാര്‍ തന്നിട്ടില്ലല്ലോ എന്നാണ് അന്‍വര്‍ മറുപടി നല്‍കിയത്. ഓണം ആകുന്നതേയുള്ളു, മാവേലി നേരത്തെയാണല്ലോ എന്ന പരിഹാസത്തിന് മാവേലി എന്ന് വന്നാലും ആ ഒരൊറ്റ ദിവസം മാത്രം മതി കുഞ്ഞേ മാവേലിക്ക് എന്നും അന്‍വര്‍ മറുപടി നല്‍കി.

അന്‍വര്‍ നിയമസഭയില്‍ നിന്ന് വിട്ടുനിന്നത് പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. എം.എല്‍.യ്‌ക്കെതിരേ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേനത്തില്‍ പങ്കെടുത്തിരുന്നുമില്ല. മൂന്നാം സമ്മേളനത്തിലും അന്‍വര്‍ എത്താതിരുന്നതോടെയാണ് പ്രതിപക്ഷം വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്.

 



ഏതായാലും സര്‍ക്കാരിന്റെ ടെക്‌നിക്ക് ക്ലിക്കായെന്ന് തന്നെ പറയാം. പത്തി മടക്കി അന്‍വര്‍ തിരിച്ചെത്തിയിരിക്കുന്നു.

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (8 minutes ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (24 minutes ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (26 minutes ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (33 minutes ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (44 minutes ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (1 hour ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (4 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (4 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (5 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (5 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (6 hours ago)

Malayali Vartha Recommends