സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ ചോദ്യം ചെയ്യാൻ ഇ ഡി. ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. സിഎംആർഎല്ലിൽ നിന്ന് കിട്ടിയ 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇ ഡിയ്ക്കുള്ളത്..
സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് വീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക് കൈപ്പറ്റിയത് മറ്റ് കരാർ സ്ഥാപനത്തെ അപേക്ഷിച്ച് വൻ തുകയാണെന്ന എസ്എഫ്‌ഐഒ കണ്ടെത്തൽ വീണയ്ക്ക് വലിയ തിരിച്ചടിയാകും. പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെങ്കിൽ അത് കണ്ടുകെട്ടാനുള്ള നീക്കങ്ങളും ശക്തമാണ്.
https://www.facebook.com/Malayalivartha


























