പറ്റിയ അവസരം നോക്കി ബൈക്കിൽ ചുറ്റി കറങ്ങി! വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തി തട്ടിപ്പറിച്ചത് 20കാരൻ... സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടത് ഭയാനകമായ കാഴ്ച!

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വാർത്ത പുറത്ത് വന്നത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തി തട്ടിപ്പറിച്ച പ്രതി പിടിയിലായതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. എഴ് മണിക്കൂറിനുള്ളിലാണ് എടവണ്ണ പൊലീസ് പ്രതിയെ പിടികൂടിയത്.
തഞ്ചാവൂര്‍ സ്വദേശി ചന്ദ്രു സുരേഷിനെയാണ് (20) അറസ്റ്റ് ചെയ്തത്. രാവിലെ തിരുവാലി അങ്ങാടിക്കു സമീപം വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാല പ്രതി ബൈക്കിലെത്തി തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. വീട്ടമ്മയുടെ പരാതിയില്‍ തിരുവാലിയിലെയും പരിസരങ്ങളിലെയും സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ആരെന്ന് വ്യക്തമായി.
തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ വിവരത്തിെന്റ അടിസ്ഥാനത്തില്‍ ഇയാളെ പുന്നപ്പാല ശിവക്ഷേത്രത്തിനു സമീപത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പശുഫാമിലെ ജീവനക്കാരനാണ് ചന്ദ്രു സുരേഷ്. പ്രതി തട്ടിപ്പറിച്ച രണ്ടര പവെന്റ മാലയും ഫാമിനു സമീപത്തു വെച്ച് കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























