Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഇടുക്കി തുറന്നേക്കും .... അതിതീവ്രമഴ മൂന്നു ദിവസം കൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരും, നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്കെന്ന് വൈദ്യുതി ബോര്‍ഡ്

16 OCTOBER 2021 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്ക് കടക്കുകയാണ് വൈദ്യുതി ബോര്‍ഡ്.


സംസ്ഥാന വൈദ്യുതി മന്ത്രിയുടെയും ഇടുക്കി ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ അടുത്ത ദിവസം ഉന്നതതല ചര്‍ച്ചകള്‍ ഇടുക്കിയില്‍ നടക്കും. ജലനിരപ്പ് 2390.86 അടിയിലെത്തിയതിനെത്തുടര്‍ന്ന് ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരുന്നു.

 



2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഷട്ടറുകള്‍ തുറക്കേണ്ട ചെറുതോണി ഡാമില്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണ്.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിരുന്നു. ഉത്പാദനം കൂട്ടാന്‍ കെ.എസ്.ഇ.ബിജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പരമാവധിയാക്കി കെ.എസ്.ഇ.ബി.

 



കഴിഞ്ഞ ദിവസം വരെ 8.19 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉത്പാദിച്ചിരുന്നത്. ഇന്നലെ മുതല്‍ അത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആറ് ജറേറ്ററുകളില്‍ അഞ്ചെണ്ണമാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരെണ്ണം ഒരു മാസമായി തകരാറിലാണ്.


2391.00 അടിയാണ് ഇന്നലെ വൈകുന്നേരം ഏഴ് മണി വരെയുള്ള ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നിലവിലെ റൂള്‍ കേര്‍വ് അനുസരിച്ച് 2396.86 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. സംഭരണശേഷിയുടെ 88 ശതമാനം വെള്ളമാണ് ഇന്നു രാവിലെ വരെ അണക്കെട്ടിലുള്ളത്.




ഇന്നു പുലര്‍ച്ചെ മുതല്‍ അപ്രതീക്ഷിതമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയുയരുന്നത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. പ്രളയ സാധ്യത കണക്കിലെടുത്ത് പൂര്‍ണ സംഭരണശേഷിയിലെത്തിക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ കെഎസ്ഇബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്.


എന്നാല്‍, തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ ഡാം തുറന്ന് വിടേണ്ടി വരുമെന്നാണ് ഇന്നു രാവിലെയുള്ള സൂചന. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2393 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് 2398.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാകളക്ടറുടെ അനുമതി ജനങ്ങളെ ഒഴിപ്പിച്ച് ചെറുതോണി ഡാമിലെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടും.




അണക്കെട്ടിലേക്ക് ദിവസം രണ്ടര അടിവീതം വെള്ളം ഒഴുകിയെത്തുന്ന സാഹചര്യം തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരമാവധി സംഭരണ ശേഷി കൈവരിക്കാനാണ് സാധ്യത. ഉയരം കൂടുന്നതനുസരിച്ച് വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി അണക്കെട്ടില്‍ കൂടുതലാണെന്ന സാഹചര്യമാണെങ്കിലും ഇന്നു രാവിലെ മുതല്‍ പെയ്യുന്ന മഴയുടെ തോത് നിര്‍ണായകമായിരിക്കും.



ഇന്നു തെക്കന്‍ കേരളത്തില്‍ തിമര്‍ത്ത് പെയ്യുന്ന അതിവര്‍ഷത്തില്‍ എല്ലാ കണക്കുകൂട്ടലുകളും മാറിമറിയുമെന്നാണ് സൂചന. 2018ലെ മഹാപ്രളയത്തിലാണ് അവസാനമായി ഇടുക്കി ഡാം രണ്ടു ഘട്ടമായി 12 ദിവസം തുടരെ തുറന്നത്. പദ്ധതി കമ്മീഷന്‍ ചെയ്തശേഷം മുന്‍പ് രണ്ടു തവണ ഇടുക്കി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടുണ്ട്.



ഇന്നലെ പകല്‍ അരയടിയോളമാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നതെങ്കിലും രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട്, തെന്‍മല ഉള്‍പ്പെടെ ഏതാനും ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ കനത്ത ജാഗ്രത പുലര്‍ത്തിവരികയാണ്.


ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ചെറുതോണി മുതല്‍ പെരിയാര്‍ ഒഴുകുന്ന പ്രദേശങ്ങളിലെ നദിയോടു ചേര്‍ന്നു താമസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. ജനദുരിതം ഒഴിവാക്കാന്‍ ചെറുതോണി ഡാമിലെ ഒന്നോ രണ്ടോ ഷട്ടറുകള്‍ മാത്രം ഒരടി വീതം തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാനാണ് ആലോചന.




അതേ സമയം സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഉണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുകയാണ്.

നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലില്‍ പോകുന്നതിന് വിലക്ക് തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (9 minutes ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (25 minutes ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (27 minutes ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (34 minutes ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (45 minutes ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (1 hour ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (4 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (4 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (5 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (5 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (6 hours ago)

Malayali Vartha Recommends