Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

എലിക്കുളം വഴി പോകുന്നുണ്ടെങ്കിൽ ഫെയ്സ് ഇക്കോഷോപ്പ് സന്ദർശിക്കണം;അവിടുത്തെ കർഷക കൂട്ടായ്മയ്ക്കു നൽകിയിരിക്കുന്ന പേരാണ് ഫെയ്സ് അഥവാ “ഫാർമേഴ്സ് ഇൻഫർമേഷൻ ആന്റ് കോർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്”; പണി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ടാപ്പിംഗ് തൊഴിലാളിയുടെ ശവസംസ്കാരവേളയിലാണ് ഇങ്ങനെയൊരു സംഘടനയ്ക്കു രൂപം നൽകാൻ ആലോചന തുടങ്ങിയതെന്ന് ഡോ .തോമസ് ഐസക്ക്

16 OCTOBER 2021 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും

എലിക്കുളം വഴി പോകുന്നുണ്ടെങ്കിൽ ഫെയ്സ് ഇക്കോഷോപ്പ് സന്ദർശിക്കണമെന്ന് ഡോ. തോമസ് ഐസക്ക്. അവിടുത്തെ കർഷക കൂട്ടായ്മയ്ക്കു നൽകിയിരിക്കുന്ന പേരാണ് ഫെയ്സ് അഥവാ “ഫാർമേഴ്സ് ഇൻഫർമേഷൻ ആന്റ് കോർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്”എന്നദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങൾ എലിക്കുളം വഴി പോകുന്നുണ്ടെങ്കിൽ ഫെയ്സ് ഇക്കോഷോപ്പ് സന്ദർശിക്കണം. അവിടുത്തെ കർഷക കൂട്ടായ്മയ്ക്കു നൽകിയിരിക്കുന്ന പേരാണ് ഫെയ്സ് അഥവാ “ഫാർമേഴ്സ് ഇൻഫർമേഷൻ ആന്റ് കോർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്”. ‘എക്സിസ്റ്റൻസ്’ എന്ന പേരുകേട്ട് അത്ഭുതപ്പെടണ്ട.

റബറിന്റെ വിലത്തകർച്ച കൃഷിക്കാരുടെയും തൊഴിലാളികളുടെയും ആസ്തിത്വപ്രശ്നം തന്നെയായിരിക്കുകയാണ്. പണി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ടാപ്പിംഗ് തൊഴിലാളിയുടെ ശവസംസ്കാരവേളയിലാണ് ഇങ്ങനെയൊരു സംഘടനയ്ക്കു രൂപം നൽകാൻ ആലോചന തുടങ്ങിയത്. അതെ, അതിജീവനത്തിനുള്ള വലിയൊരു പോരാട്ടം.

അതിനു നേതൃത്വം നൽകിയതിൽ മുൻകൈയെടുത്തത് ജനകീയാസൂത്രണത്തിൽ എലിക്കുളം പഞ്ചായത്തിലെ കെആർപിയും ഇപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ്. ഷാജിയാണ്. എലിക്കുളത്ത് കൂരാലിയിൽ ഫെയ്സിന്റെ ആഭിമുഖ്യത്തിൽ ഒരു ഇക്കോ ഷോപ്പ് ആരംഭിച്ചു. രണ്ടുതവണ ഞാൻ ഇവിടെ സന്ദർശിച്ചിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്കുമുമ്പുള്ള സന്ദർശനവേളയിൽ എടുത്ത ചിത്രങ്ങളാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. നാട്ടിലെ ജൈവപച്ചക്കറികളും ഉത്തമ കൃഷിരീതികൾ അവലംബിക്കുന്ന മറ്റു പച്ചക്കറികളും ഇവിടെ സംഭരിക്കും. ഉപഭോക്താക്കൾക്കു വിൽക്കും. പച്ചക്കറി കൃഷിക്കാർക്കു വിപണി ഫെയ്സ് ഉറപ്പുവരുത്തുന്നു. സർക്കാർ പ്രഖ്യാപിച്ച തറവില ഇങ്ങനെ ഇവിടെ നടപ്പാക്കുന്നു.

അതോടൊപ്പം നാട്ടിലെ കുടുംബശ്രീയും കർഷക ഗ്രൂപ്പുകളും ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെല്ലാം ഇവിടെ പ്രദർശനത്തിനും വിപണനത്തിനും ഇടനൽകുന്നു. അച്ചാർ, വിവിധ പൊടികൾ, കൂവപ്പൊടി, എണ്ണ, പഴങ്ങൾ, മുട്ട, നെയ്യ് തുടങ്ങിയവ വ്യത്യസ്ത പ്രാദേശിക ബ്രാൻഡുകളിൽ ലഭ്യമാണ്. വളം, കീടനാശിനി, കാർഷികോപകരണങ്ങൾ എന്നിവയും ലഭിക്കും.

എല്ലാ തിങ്കളാഴ്ചയും സ്കൂളുകളിലെ കുട്ടികൾ വീടുകളിൽ അധികംവരുന്ന പച്ചക്കറികൾ തേൻ, മുട്ട, പഴവർഗ്ഗങ്ങൾ എന്നിവ സ്കൂളിൽ കൊണ്ടുവരും. ഫെയ്സിന്റെ വാഹനം വന്ന് അവ അളന്നെടുക്കും. പാസ്സ്ബുക്കിൽ വരവു വയ്ക്കും. ഹെഡ്മാഷിന്റെ അക്കൗണ്ടിലേയ്ക്കു പണം നൽകും. കുട്ടികളിൽ കാർഷിക അഭിരുചിയും സമ്പാദ്യശീലവും വളർത്തുന്നതിന് ഈ പദ്ധതി സഹായിക്കുന്നു.

വർഷാവസാനം 3000 രൂപ വരെ സമ്പാദിച്ച കുട്ടികളുണ്ട്. എല്ലാ ചൊവ്വാഴ്ചയും കൂരാലിയിൽ നാട്ടുചന്ത സംഘടിപ്പിക്കും. കൃഷിക്കാർക്ക് അവരുടെ കാർഷികോൽപ്പന്നങ്ങൾ, കന്നുകാലികളും വളർത്തുപക്ഷികളെയുമെല്ലാം ലേലം ചെയ്തു വിൽക്കാം. സ്കൂളുകളിൽ നിന്നും ശേഖരിക്കുന്ന കുട്ടികളുടെ കാർഷികോൽപ്പന്നങ്ങളും നാട്ടുചന്തയിലൂടെയാണു വിറ്റഴിക്കുന്നത്.

മണ്ണ് ഇളക്കാൻ, കുഴി താഴ്ത്താൻ, തുരിശ്ശടിക്കാൻ, പുല്ലുവെട്ടാൻ, മരം മുറിക്കാൻ, തെങ്ങ് കയറാൻ എന്നിവയ്ക്കുള്ള യന്ത്രങ്ങൾ ഉപയോഗിക്കാൻ കൃഷിക്കാർക്കു പരിശീലനം നൽകി ഒരു ഗ്രീൻ ആർമിക്കു രൂപം നൽകിയിട്ടുണ്ട്.

ഏറ്റവും വലിയ ഹിറ്റ് പോത്തുവളർത്തലാണ്. വയനാട് ബ്രഹ്മഗിരി സൊസൈറ്റിയുമായി സഹകരിച്ച് അതിവേഗ വളർച്ചയുള്ള പോത്തുകുട്ടികളെ കൃഷിക്കാർക്കു വിതരണം ചെയ്തു. ആന്ധ്രയിൽ നിന്നാണ് പോത്തിൻകുട്ടികളെ കൊണ്ടുവന്നത്. 9000 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു വർഷംകൊണ്ട് തോട്ടത്തിലെ പുല്ലും മറ്റും തിന്ന് 60000 – 70000 രൂപയുടെ വില കിട്ടുന്ന പോത്തുകളായി ഇവ വളർന്നിരിക്കും.

കൃഷിക്കാരനു നേരിട്ടു വിൽക്കാം അല്ലെങ്കിൽ സൊസൈറ്റിക്കു വിൽക്കാം. കന്നുകുട്ടികളെ ഇങ്ങനെ കേരളത്തിലേയ്ക്കു കൊണ്ടുവരുന്നതിന് ചില സ്ഥലങ്ങളിൽവച്ച് ഗോ സംരക്ഷണ സമിതിക്കാർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഇപ്പോൾ ഈ പരിപാടി മന്ദഗതിയിലാണ്. ഇതുവരെ 650 എണ്ണം വിതരണം ചെയ്തു. ആടുകൾ, മുട്ടക്കോഴി വളർത്തലിൽ 500 ഓളം കൃഷിക്കാർക്കു പരിശീലനം നൽകി.

350 മലബാറീസ് ആടുകൾ കുടുംബശ്രീ വഴി വിതരണം ചെയ്തു. തൊഴിലുറപ്പിനെ ഉപയോഗപ്പെടുത്തി ഇവർക്കെല്ലാം സൗജന്യമായി ആട്ടിൻകൂടും കോഴിക്കൂടും നിർമ്മിച്ചു നൽകിയിട്ടുണ്ട്. രണ്ടുലൈൻ മരങ്ങൾക്കിടയിലാണ് കൂടുകൾ പണിയുന്നത്. കോഴിക്കച്ചവടക്കാർ കോഴിക്കുഞ്ഞുകളും തീറ്റയും നൽകുന്നു.

വളർച്ചയെത്തിയാൽ അവർ തന്നെ കൊണ്ടുപോകുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇതിനു പുറമേ തോട്ടത്തിൽ സ്ഥലവും കോഴിക്കൂടും നൽകിയാൽ മതിയാകും. ഇടനിലക്കാർ ബാക്കിയെല്ലാം ചെയ്തുകൊള്ളും. കൃഷിക്കാരനു 40 ദിവസം പൂർത്തിയാകുമ്പോൾ ഒരു തുക വാടകയായിക്കിട്ടും. ഇങ്ങനെ ഇപ്പോൾ 32 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടത്രെ.

തേനീച്ച വളർത്തുന്നതിന് ഹോർട്ടികോർപ്പുമായി സഹകരിച്ചാണു പരിശീലനവും മറ്റും നൽകുന്നത്. 300 കൃഷിക്കാർ ഇപ്പോൾ ഈ പദ്ധതിയിലുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചുകൊണ്ട് ശുദ്ധജല മത്സ്യവും അലങ്കാര മത്സ്യവും വളർത്തുന്നതിനുള്ള പരിശീലനം നൽകുന്നു. ഫെയ്സിൽ നിന്നുതന്നെ മീൻകുഞ്ഞുങ്ങളെയും തീറ്റയും ലഭ്യമാക്കും. മാർക്കറ്റും ഫെയ്സ് ഒരുക്കുന്നു.

കൂരാളിയിലെ ഇക്കോഷോപ്പിന്റെ ഒരു വശത്തായി വെള്ളംനിറച്ച വാർക്ക റിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃഷിക്കാർക്ക് മീനുകളെ ഇതിൽ നിക്ഷേപിക്കാം. ഉപഭോക്താവിനു മീനിനെ തെരഞ്ഞെടുക്കാം. മീൻ വൃത്തിയാക്കിക്കൊടുക്കുന്നതിനും സൗകര്യമുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഫെയ്സ് ഇടപെട്ട് കൃഷിക്കാരനു വായ്പകളും ലഭ്യമാക്കുന്നുണ്ട്. പൈകയിലെ ഫെഡറൽ ബാങ്ക്, ഇളംകുളം സഹകരണ ബാങ്ക്, എലിക്കുളം അർബൻ സഹകരണ സംഘം എന്നിവ സഹകരിക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധങ്ങളായ സ്കീമുകളും ഈ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കുന്നു. ജില്ലയിലെ ഏറ്റവും മികച്ച ജൈവപഞ്ചായത്തിനുള്ള കൃഷി വകുപ്പിന്റെ അവാർഡ് എലിക്കുളത്തിനായിരുന്നു. നാമാവശേഷമായ നെൽകൃഷി 14 ഹെക്ടറിലേയ്ക്കു വ്യാപിപ്പിച്ചു. എലിക്കുളം റൈസ് എന്ന ബ്രാൻഡിൽ അരി ഇറക്കുന്നതിന് ഒരു മിനിറൈസ് മിൽ സ്ഥാപിക്കാനുള്ള പ്രോജക്ട് പഞ്ചായത്ത് എടുത്തിട്ടുണ്ട്.

കപ്പ ഉണക്കുന്നതിന് കർഷക സൊസൈറ്റികൾക്ക് ഡ്രയർ നൽകുന്നതിനുള്ള പ്രോജക്ടും എടുത്തിട്ടുണ്ട്. എലിക്കുളം ഒരു തുടർച്ചയാണ്. ഞാൻ സന്ദർശിച്ചപ്പോൾ ജനകീയാസൂത്രണകാലം മുതലുള്ള എല്ലാ മുൻപഞ്ചായത്തു പ്രസിഡന്റുമാരും ചില സന്നദ്ധപ്രവർത്തകരും സന്നിഹിതരായിരുന്നു.അവരൊക്കെ ഇന്നും ഫെയ്സും അതുപോലുള്ള പ്രവർത്തനങ്ങളുമായി സഹകരിച്ചു മുന്നോട്ടുപോകുന്നു. ചിലരെക്കുറിച്ചു പിന്നീട് എഴുതുന്നുണ്ട്. എസ്. ഷാജിയാണ് ഫെയ്സിന്റെ പ്രസിഡന്റ്. #ജനകീയാസൂത്രണജനകീയചരിത്രം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (9 minutes ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (24 minutes ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (43 minutes ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (47 minutes ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (1 hour ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (1 hour ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (1 hour ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (1 hour ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (1 hour ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (1 hour ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (2 hours ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (5 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (5 hours ago)

Malayali Vartha Recommends