കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

വയനാട് മാനന്തവാടിയില്‍ കാട്ടിക്കുളം പുളിമൂടില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വെള്ളാഞ്ചേരി പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷിസ്ഥലത്ത് ജോലിചെയ്യുന്നതിനിടെയാണ് ആന ആക്രമിച്ചത്. രാജുവിന്റെ ഇടത് നെഞ്ചിലാണ് ആന ചവിട്ടിയത്. ഉടന്‍ തന്നെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജുവിനെ മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചു.
വാരിയെല്ലുകള്‍ പൊട്ടിയ നിലയില്‍ ആയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ആന ജനവാസമേഖലയില്‍ എത്തിയത്. നിലവില്‍ കാട്ടാനയെ ജനവാസമേഖലയില്‍ നിന്ന് തുരത്തിയെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha



























