ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!

കുടുംബ വഴക്കിനെത്തുടർന്ന് മകളെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. മാനസികവെല്ലുവിളി നേരിടുന്ന അമ്മയാണ് ഒൻപതുകാരിയായ അപായപ്പെടുത്താൻ ശ്രമിച്ചത്.
ചുങ്കത്തറ കൈപ്പിനി പാർട്ടിക്കുന്നിൽ ചൊവ്വാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവമുണ്ടായത് . .സംഭവം കണ്ടു കൊണ്ട് നിന്ന അയൽവാസിയുടെ സമയോചിതമായ ഇടപെടലിൽ കുട്ടിയെ രക്ഷിക്കാൻ സാധിച്ചു. മകളെ മീൻ കാണിച്ചുതരാമെന്നുപറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി തള്ളിയിടുകയായിരുന്നു.
അയൽവാസി ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിച്ചു.മുപ്പത്തിയഞ്ച് റിങ്ങുകൾ ഇറക്കിയ കിണറ്റിൽ വീണ കുട്ടി പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയുണ്ടായി.
സംഭവം കണ്ട അയൽവാസി ഉടൻതന്നെ കിണറ്റിലിറങ്ങി കുട്ടിയെ ചേർത്ത് മോട്ടോർ പൈപ്പിൽ പിടിച്ചുനിന്നു. നിലമ്പൂരിൽനിന്നെത്തിയ അഗ്‌നിരക്ഷാസേന കുട്ടയിറക്കി കുട്ടിയെ കരയ്ക്കുകയറ്റി. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























