ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ

തിരുവനന്തപുരത്തെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഇടപെടൽ പൊലീസുകാരെ ശാസിച്ചിരിക്കുകയാണ് പോലീസ്. ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൊലീസുകാരെ കമ്മീഷണർ ശാസിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു വിമർശനം.
ഇ ഡിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൊലീസുകാർ തടഞ്ഞില്ലെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. വാഹനങ്ങൾക്ക് നേരെ മുട്ടയേറുണ്ടായപ്പോഴും പോലീസ് അത് തടഞ്ഞില്ല. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ല എന്ന നിർണായകമായ ചോദ്യവും കമ്മീഷണർ പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു.
എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചില്ലെന്നയിരുന്നു പൊലീസുകാർ നൽകിയ മറുപടി.ആക്രമണം തടയുന്നതിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി ആരോപണം ശക്തമായ സാചര്യത്തിലാണ് ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥൻ ശാസിച്ചതും വിമർശിച്ചതും.
https://www.facebook.com/Malayalivartha


























