നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍! മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് ഉയരുന്നു... കനത്ത ജാഗ്രത നിർദേശം...

മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലും മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയാണ് ഇപ്പോഴും നിർത്താതെ പെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാതാമ്പുഴതോട് കര കവിഞ്ഞൊഴുകി. മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് വേഗത്തില്‍ ഉയരുകയാണ്. മണിമലയാറ്റില്‍ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളില്‍ എത്തി. മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുകയാണ്. അതുപോലെ എം സി റോഡിലും വെള്ളം കയറി. എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























