കനത്ത മഴയില്‍ നാശനഷ്ടം; പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പൊട്ടല്‍, അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞു, വ്യാപക കൃഷിനാശം, മുഴുവന്‍ ഡാമുകളും തുറന്നേയ്ക്കുമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയില്‍ നാശനഷ്ടം സൃഷ്ടിച്ചു. മലയാലപ്പുഴ മുസല്യാര്‍ കോളജിനു സമീപം വലിയ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്യുകയുണ്ടായി. റാന്നിയില്‍ ജലനിരപ്പ് ഉയരുന്നു. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് കുമ്പഴ മലയാലപ്പുഴ റോഡിലേക്ക് വെള്ളം കയറുന്നു. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മാമുക്ക് ജംക്‌ഷനിലും വെള്ളം കയറി. പത്തനംതിട്ട കെഎസ്‌ആര്‍ടിസി ഗാരിജ് വെള്ളത്തിനടിയിലായി മഴ ശക്തമായി തുടരുകയാണ്. പന്തളം കുടശനാട് കാര്‍ തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോന്നിയില്‍ ശക്തമായ മഴയില്‍ തോടുകള്‍ കവിഞ്ഞു.
സംസ്ഥാനത്ത് ചെറുമേഘവിസ്ഫോടനങ്ങള്‍ മൂലം കനത്തമഴ തുടരുകയാണ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയാണ് കനത്ത മഴ. ശ്രീകാര്യത്ത് എന്‍ജിനീയറിങ് കോളജിനു മുന്നില്‍ മരം വീണ് ഗതാഗതം തടസപ്പെടുകയുണ്ടായി. റാന്നി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ മാറ്റി. റാന്നി മണിമല റോഡിലും ഇട്ടിയപ്പാറ സ്റ്റാന്‍ഡിലും വെള്ളക്കെട്ട്. തിരുവനന്തപുരം ചെമ്ബകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് നാലുപേര്‍ക്ക് പരുക്കേറ്റു.
അതോടൊപ്പം താനെന്ന അങ്കമാലിയിലും കാലടിയിലും മലയാറ്റൂര്‍ റോഡിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കല്‍ ഇളംകാട് ഭാഗത്ത് ഉരുള്‍പൊട്ടി വെള്ളം ഉയരുന്നു. മര്‍ഫി സ്കൂളില്‍ ക്യാംപ് തുറക്കുകയും ചെയ്തു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് മന്ത്രി കെ.രാജന്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























