ചിലയിടത്ത് സ്വാമി....ചിലയിടത്ത് സണ്ണി.... 9 മാസത്തെ ഒളിവിന് ശേഷം നിധി സ്പെഷ്യലിസ്റ്റ് കള്ളൻ പിടിയിൽ

ചിലയിടത്ത് സ്വാമി....ചിലയിടത്ത് സണ്ണി....നിധി സ്പെഷ്യലിസ്റ്റ് കള്ളൻ പിടിയിലായതോടെ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ...പൂജയുടേയും മന്ത്രവാദത്തിന്റെയും പേരിൽ അരങ്ങേറുന്ന തട്ടിപ്പുകളുടെ കഥ കേരളം ഇതിനോടകം കേട്ടിട്ടുണ്ട്....
മന്ത്രവാദി യായും ബാധ ഒഴിപ്പിക്കുന്ന വ്യക്തി ആയും ഒക്കെ വേഷംകെട്ടി പണം കൈക്കലാക്കുന്നതും വ്യക്തികളെ കൊല്ലുന്നതും ഒക്കെ നാം അറിഞ്ഞിട്ടുണ്ട്... ഇപ്പോളിതാ തട്ടിപ്പ് കഥകളുടെ കൂട്ടത്തിലേക്ക് മറ്റൊരു വാർത്ത കൂടെ ചേരുകയാണ്...
പൂജയുടെയും മന്ത്രവാദത്തിന്റെയും പേരിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത കേസുകളിലെ പ്രതി പിടിയിലായിരിക്കുന്നു.. കൊല്ലം പുനലൂർ കുന്നിക്കോട് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത് .
തന്നെ തിരഞ്ഞു പോലീസ് ഇറങ്ങി എന്ന് അറിഞ്ഞതോടെ ഇയാൾ കഴിഞ്ഞ ഒൻപത് മാസമായി ഒളിവിലായിരുന്നു. 9 മാസത്തെ ഒളിവ് ജീവിതങ്ങൾക്ക് വിരാമമിട്ട് പോലീസ് ഇയാളെ തൂക്കി എടുക്കുകയായിരുന്നു.... സണ്ണി, രമേശൻ നമ്പൂതിരി, രമേശൻ സ്വാമി തുടങ്ങിയ പേരുകളിലാണ് ഇയാൾ ആളുകളെ കബളിപ്പിച്ചിരുന്നത്.
ചൊവ്വാദോഷം മാറ്റിത്തരും, നിധി കണ്ടെത്തി തരും എന്നിങ്ങനെയുള്ള വാഗ്ദ്ധാനങ്ങളാണ് ഇയാൾ ആൾക്കാർക്ക് നൽകിയിരുന്നത്. അങ്ങനെയാണ് ഇയാൾ യുവതികളെ ആകർഷിച്ചിരുന്നത്. വണ്ടൂർ സ്വദേശിനിയിൽ നിന്ന് 1.10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ ഇയാൾ അറസ്റ്റിലായിരിക്കുന്നത് .
കൂടുതൽ പേരെ ഇയാൾ വശീകരിക്കുന്നത് പറമ്പിൽ നിന്നും നിധി കണ്ടെത്തി കൊടുക്കും എന്ന വാഗ്ദ്ധാനത്തിലാണ്. പറമ്പിൽ നിന്നും നീതി കിട്ടുമെന്ന് വിശ്വസിച്ച് ആൾക്കാർ ഇയാളുടെ കുരുക്കിൽ കുടുങ്ങുകയും ചെയ്യും. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ കൈയിൽ നിന്നും അഞ്ച് പവൻ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്.
പിന്നീട് ഒരു ലക്ഷം വാങ്ങുകയും നിധിയ്ക്കായി ഇവരുടെ വീടിന് ചുറ്റം നിരവധി വലിയ കുഴികളെടുത്ത് പറമ്പ് ഉപയോഗ ശൂന്യമാക്കുകയും ചെയ്തു. ഇതുപോലെ വയനാട് മീനങ്ങാട് സ്വദേശിനിയിൽ നിന്ന് എട്ട് പവനാണ് രമേശൻ തട്ടിയെടുത്തത്.കോഴിക്കോട് സ്വദേശിനിയെയാണ് രമേശൻ വിവാഹം കഴിച്ചിട്ടുള്ളത്.
പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് രണ്ട് കുട്ടികളായപ്പോൾ ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. പിന്നീട് ഭർത്തൃമതിയായ മറ്റൊരു യുവതിയെ പ്രണയിച്ച് സ്വന്തമാക്കുകയായിരുന്നു. ഇവരുമൊത്ത് കൊല്ലത്ത് താമസിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ പൊലീസ് ഹാജരാക്കി. ഇനിയും ഇതുപോലുള്ള തട്ടിപ്പുകളിൽ ആളുകൾ വഞ്ചിതരാകാതിരിക്കാൻ സൂക്ഷിച്ചു കൊള്ളണേ.
https://www.facebook.com/Malayalivartha























