കനത്ത മഴ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യുടെ സേവനം നല്‍കാൻ നിർദ്ദേശം, മണ്ണിടിച്ചിലുള്ള പ്രദേശത്ത് കെ എസ് ആര്‍ ടി സി സര്‍വീസ് താത്ക്കാലികമായി നിർത്തിവെയ്ക്കാൻ സാധ്യത: മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി ആന്റണി രാജു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യുടെ സേവനം നല്‍കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ അഞ്ച് റെസ്ക്യു -കം - ആംബുലന്‍സ് തയാറാക്കാനും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുള്ള പ്രദേശത്ത് കെ എസ് ആര്‍ ടി സി സര്‍വീസ് താത്ക്കാലികമായി നിർത്തിവെയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ് . കൂടാതെ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. തെക്കന്‍-മധ്യ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
അതിരപ്പിള്ളി, മലക്കപ്പാറ പ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കല്ലാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയതിനാല്‍ കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്കും ചിന്നാര്‍ പുഴയുടെ തീരത്തുളളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























