കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുളള സിനിമകള്‍ കൊവിഡിന്റെ സാഹചര്യത്തില്‍ എടുക്കുവാന്‍ സാധിക്കുന്നത് മലയാളത്തില്‍; ജയസൂര്യയെ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായി, കണ്ടെത്താൻ ബുദ്ധിമുട്ടിയത് മികച്ച നടിയെ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ജനാധിപത്യം ഉയര്‍ത്തിക്കാട്ടിയെന്ന് സുഹാസിനി

സംസ്ഥാനത്ത് കോവിഡ് മഹാമാരി പ്രതിസന്ധിയിലായിരിക്കുന്ന കാലത്തിനിടയിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് 80 സിനിമകള്‍ സമര്‍പ്പിച്ചതില്‍ കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി ജൂറി ചെയര്‍പെഴ്സണ്‍ സുഹാസിനി മണിരത്നം.
കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുളള സിനിമകള്‍ കൊവിഡിന്റെ സാഹചര്യത്തില്‍ എടുക്കുവാന്‍ സാധിക്കുന്നത് മലയാളത്തില്‍ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായി ആയിരുന്നു. എന്നാല്‍ മികച്ച നടിയെ തിരഞ്ഞെടുക്കുന്നതില്‍ ജൂറി പരിഗണനയില്‍ വന്ന ഏഴ് പേരും മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു,
എന്നാല്‍ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്ന വേഷം നന്നായി അഭിനയിച്ചതിനാണ് അന്നാ ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മികച്ച സിനിമയായി തെരഞ്ഞെടുത്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജനാധിപത്യം ഉയര്‍ത്തി കാണിക്കുന്ന സിനിമകളാണെന്നും സുഹാസിനി പറയുന്നു.
ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്‌കര പ്രഖ്യാപനമാണിത്.കൊവിഡ് വരുന്നതിന് മുന്നേ തീയറ്ററുകളിലും അതിനുശേഷം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകര്‍ കണ്ടതുംകാണാത്തതുമായ ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയിൽ എത്തിയത്.
കന്നഡ സംവിധായകന്‍ പി ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍, ഛായാഗ്രാഹകന്‍ സി കെ മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍ ശശിധരന്‍ എന്നിവരും അന്തിമ ജൂറിയില്‍ അംഗങ്ങളായിരുന്നു.
https://www.facebook.com/Malayalivartha


























